സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

LATEST

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍(59) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യ നാട്ടില്‍ പോയിരുന്നതിനാല്‍ സതീഷ് ബാബു ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു. ഇന്നലെ രാവിലെ മുതല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോടെ ഫ്‌ളാറ്റ് തുറന്നു പരിശോധിച്ചപ്പോഴളാണ് സതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന സതീഷ് ബാബു പയ്യന്നൂര്‍ 2012ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിട്ടുള്ള സതീഷ്ബാബു ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെംന്പര്‍ സെക്രട്ടറിയായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു.
1992ല്‍ പുറത്തിറങ്ങിയ നക്ഷത്രക്കൂടാരം എന്ന ചിത്രത്തിനു തിരക്കഥയെഴുതിയ ഇദ്ദേഹം ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായിരുന്നു. പേരമരം എന്ന ചെറുകഥാ സമാഹാരത്തിനു 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കാരൂര്‍ പുരസ്‌കാരം, മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ് എന്നീ അവാര്‍ഡുകള്‍ക്കും അര്‍ഹനായി.

Leave a Reply

Your email address will not be published. Required fields are marked *