നിയമസഭാസമ്മേളനം തുടങ്ങി

പതിനഞ്ചാം നിയമസഭയുടെ ഏഴാമത് സമ്മേളനം ആരംഭിച്ചു. നിയമനിര്‍മ്മാണത്തിന് മാത്രമായി ചേരുന്ന സഭ ഒമ്പത് ദിവസത്തേക്കാണ് സമ്മേളിക്കുന്നത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എട്ട് ബില്ലുകള്‍ പരിഗണിക്കും. നിയമസഭാസ്പീക്കര്‍ പാനലില്‍ ആദ്യമായി വനിതകളെ ഉള്‍പ്പെടുത്തി. യു.പ്രതിഭ, സി.കെ.ആശ, കെ.കെ.രമ എന്നിവരാണ് പാനലിലുള്ളത്. സ്പീക്കറുടെയും ഡപ്യൂട്ടിസ്പീക്കറുടെയും അസാന്നിധ്യത്തില്‍ സഭയെ നിയന്ത്രിക്കാനാണ് സ്പീക്കര്‍ പാനല്‍ നിയമനം.

Continue Reading

ഗുജറാത്തില്‍ രണ്ടാംഘട്ട പോളിംഗ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാനിപ്പിലെ നിഷാന്‍ പബ്ളിക് സ്കൂളിലായിരുന്നു വോട്ട്. ഈ മാസം എട്ടാം തീയതി വോട്ടെണ്ണും. ആകെ 182 നിയമസഭാമണ്ഡലങ്ങളാണുള്ളത്. 2012-ല്‍ ബിജെപി 99 സീറ്റും കോണ്‍ഗ്രസ് 77 സീറ്റും നേടിയിരുന്നു. മുഖ്യമന്ത്രി ഭൂപോന്ദ്രപട്ടേല്‍ ഉള്‍പ്പെടെ പല പ്രമുഖരും മത്സരരംഗത്തുണ്ട്.

Continue Reading

അര്‍ജന്‍റീനയും നെതര്‍ലാന്‍ഡ്സും ക്വാര്‍ട്ടറില്‍

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നെതര്‍ലാന്‍ഡ്സ് യുഎസ്എ-യെ പരാജയപ്പെടുത്തിയും ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി അര്‍ജന്‍റീനയും ഖത്തര്‍ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നെതര്‍ലാന്‍ഡ്സിനെ നേരിടും.യുഎസ്എ-യ്ക്കെതിരായ കളിയുടെ ആദ്യപകുതിയില്‍ നെതര്‍ലാന്‍ഡ്സ് രണ്ടു ഗോളുകള്‍ നേടിയിരുന്നു. 76-ാം മിനിറ്റിലായിരുന്നു യുഎസ്എ-യുടെ ഗോള്‍. ആദ്യ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കിയ മോറിസ് ഡംഫ്രിസിന്‍റെ വകയായിരുന്നു നെതര്‍ലാന്‍ഡ്സിന്‍റെ മൂന്നാം ഗോള്‍. തോല്‍വിയില്ലാതെ നെതര്‍ലാന്‍ഡ്സ് പൂര്‍ത്തിയാക്കുന്ന പത്തൊമ്പതാം മത്സരമാണിത്.ഓസ്ട്രേലിയയ്ക്കെതിരായ അര്‍ജന്‍റീനയുടെ ആദ്യഗോള്‍ 35-ാം മിനിറ്റില്‍ മെസ്സി നേടി. ഓസീസ് […]

Continue Reading

ബഹുനിലപാര്‍ക്കിംഗ്

നാളെ അര്‍ദ്ധരാത്രി 12 മണി മുതല്‍ ചെന്നൈ രാജ്യാന്തരഎയര്‍പോര്‍ട്ടിന്‍റെ പാര്‍ക്കിംഗ് കേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ഇവിടെ രണ്ടായിരത്തോളം വാഹനങ്ങള്‍ നിര്‍ത്തിയിടാം.ആദ്യ അരമണിക്കൂറിന് കാറുകള്‍ക്ക് 75 രൂപയും ടൂവീലറുകള്‍ക്ക് 20 രൂപയുമാണ് ചാര്‍ജ്. മറ്റിടങ്ങളില്‍ വാഹനപാര്‍ക്കിംഗ് ഉണ്ടാവുകയില്ല. വൈദ്യുതവാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് പോയിന്‍റുകളുമുണ്ടാകും.

Continue Reading

മൊബൈല്‍ഫോണ്‍ നിരോധിച്ചു

തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ലോക്കര്‍സൗകര്യം ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കുക വഴി ആരാധനാലയങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറയുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് അലോസരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Continue Reading

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ തുറന്നു

സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ കഴക്കൂട്ടത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതുകൊണ്ട് ഔദ്യോഗികഉദ്ഘാടനം പിന്നീട് മാത്രമേ നടത്തുകയുള്ളൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഹൈവേ തുറന്നത്. കേരളപ്പിറവിദിനത്തില്‍ തുറക്കാനായിരുന്നു തീരുമാനമെങ്കിലും പണി പൂര്‍ത്തിയായിരുന്നില്ല. 2018 ഡിസംബറിലായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്.കഴക്കൂട്ടം ആറ്റിന്‍കുഴിയില്‍ നിന്ന് തുടങ്ങുന്ന ഹൈവേ സിഎസ്ഐ ആശുപത്രിക്ക് സമീപം വരെ നീളുന്നു. നാലുവരിപ്പാതയുടെ നീളം 2.721 കിലോമീറ്ററാണ്. 61 തൂണുകളും 279 പൈലുകളും 420 ഗര്‍ഡറുകളും 59 സ്പാനുകളുമുള്ള ഹൈവേയ്ക്ക് 195.5 കോടി രൂപ […]

Continue Reading

ഇടുക്കിയില്‍ വിമാനമിറങ്ങി

ഇന്നലെ രാവിലെ 10.30-നാണ് വൈറസ് എസ് ഡബ്ല്യൂ80 എന്ന ചെറുവിമാനം ഇടുക്കിയിലിറങ്ങിയത്. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച എയര്‍സ്ട്രിപ്പിലാണ് കൊച്ചിയില്‍ നിന്നും വന്ന വിമാനം വിജയകരമായി നിലംതൊട്ടത്.ഭാവിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് വ്യോമസേനാവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇവിടെ ഇറക്കാന്‍ കഴിയുമെന്ന വലിയ നേട്ടമാണ് ഇടുക്കിക്ക് ലഭിച്ചിരിക്കുന്നത്. 650 മീറ്ററാണ് റണ്‍വേയുട നീളം. 2017-ലാണ് എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചു തുടങ്ങിയത്. മിഗ് 21 ഫൈറ്റര്‍ വിമാനങ്ങള്‍ പറത്തുന്ന ക്യാപ്റ്റന്‍ എ.കെ.ശ്രീനിവാസഅയ്യരും ഉദയരവിയുമായിരുന്നു പൈലറ്റുമാര്‍.

Continue Reading

കിങ് എയർപോർട്ട് !!

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുന്നത് റിയാദിലാണ്. ചെലവ് 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ). ആറ് സമാന്തരറൺവേകളുള്ള വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ ഇപ്പോഴുള്ള എയർപോർട്ട് ചരക്കുനീക്കത്തിനായി മാത്രം ഉപയോഗിക്കും. 2030-ഓടെ 12 കോടി യാത്രക്കാരും 2050-ഓടെ 18.5 കോടി യാത്രക്കാരും പുതിയ വിമാനത്താവളം വഴി സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. ഇപ്പോഴിത് കേവലം 2.9 കോടിയാണ്.റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ്‌വ്യവസ്ഥയുള്ള പത്തു നഗരങ്ങളുടെ പട്ടികയിലേക്ക് ഉയർത്താനാണ് വിമാനത്താവളപദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. 1.03 ലക്ഷം പേർക്ക് ജോലിയും ലഭിക്കും. […]

Continue Reading

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്

രാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തിയാര്‍ജ്ജിക്കുന്നു. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ്ഇന്നുമുതല്‍ സമരം ആരംഭിക്കുന്നത്.സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും. കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തിന്റെ ആരംഭമെന്നാണ് ഇന്നത്തെ സമരത്തെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്.ഡിസംബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു

Continue Reading

ജയില്‍ മാറ്റം;അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു മാറ്റി

പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം ജയില്‍ മാറ്റത്തിനായി സമര്‍പ്പിച്ച ഹര്‍ജിമിന്റെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്കു സുപ്രീം കോടതി മാറ്റി. കേരളത്തില്‍ നിന്നും അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവര്‍ ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍മാറ്റം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.വിയ്യൂര്‍ ജയിലിലെത്തി തന്നെ സന്ദര്‍ശിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നിയമവിദ്യാര്‍ത്ഥിനിയായ പെരുമ്പാവൂര്‍ സ്വദേശി ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. വിയ്യൂര്‍ ജയിലിലാണ് അമീറുള്‍ […]

Continue Reading