രാജ്യത്ത് വീണ്ടും കര്‍ഷക സമരം ശക്തിയാര്‍ജ്ജിക്കുന്നു. താങ്ങുവില ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നല്‍കിയ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ്
ഇന്നുമുതല്‍ സമരം ആരംഭിക്കുന്നത്.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തും. മാര്‍ച്ചിനൊടുവില്‍ രാഷ്ട്രപതിക്ക് നല്‍കാനായി നിവേദനം ഗവര്‍ണര്‍മാര്‍ക്ക് കൈമാറും. കര്‍ഷകസമരത്തിന്റെ അടുത്തഘട്ടത്തിന്റെ ആരംഭമെന്നാണ് ഇന്നത്തെ സമരത്തെ കര്‍ഷകര്‍ വിശേഷിപ്പിക്കുന്നത്.
ഡിസംബര്‍ ഒന്നുമുതല്‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെയും എംപിമാരുടെയും എംഎല്‍എമാരുടെയും ഓഫീസുകളിലേക്കും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു

