ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി നല്‍കാന്‍ കൈക്കൂലി ; ടൂറിസംവകുപ്പ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ
കൈക്കൂലി വാങ്ങിയ കേസില്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനെയും ഹോട്ടലുടമകളെയും സിബിഐ കോടതി ശിക്ഷിച്ചു. കൊച്ചിയിലെ മുന്‍ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സാബുവിനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. സാബു മൂന്ന് ലക്ഷം രൂപ പിഴയും ഒടുക്കണം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഹോട്ടല്‍ ഉടമകള്‍ 55,000 രൂപ വീതം പിഴയൊടുക്കണം. 2011ലാണ് ഹോട്ടലുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി അനുവദിക്കാന്‍ കൈക്കൂലി ഇടപാട് നടത്തിയത്. കണ്ണൂരിലെ ഹോട്ടലുടമകളായ എന്‍.കെ. നിഗേഷ് കുമാര്‍, ജെയിംസ് […]
Continue Reading