കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാത്രിയോടെ പുലി കുടുങ്ങിയത്. രാത്രി കോഴികള്‍ ബഹളമുണ്ടാക്കുന്നത് കേട്ട് നായ്ക്കളാണെന്ന് കരുതിയാണ് വീട്ടുകാര്‍ പുറത്തിറങ്ങിയത്. പുലിയാണെന്ന് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഉടന്‍ പൊലീസും വനം വകുപ്പും സ്ഥലത്തെത്തി. മുത്തങ്ങയില്‍ നിന്ന് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ മയക്കുവെടി വെക്കാനായി പുറപ്പെട്ടിരുന്നു.

