അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ചിറമേനങ്ങാട് റോഡില്‍ മെഹഫില്‍ മന്‍സിലില്‍ ഹാരിസിന്റെ ഭാര്യ 28 വയസുള്ള ഷഫീന, മക്കളായ മൂന്നു വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന്‍ എന്നിവരേയാണ് മരിച്ചത്. മൂവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയായിരുന്നു.വീടിനു മുകളിലെ ബാല്‍ക്കണിയിലാണ് മൂന്നു മൃതദേഹങ്ങളും കിടന്നിരുന്നത്. എരുമപ്പെട്ടി പോലീസും സയന്റിഫിക് വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.റാസല്‍ഖൈമയില്‍ ജോലിചെയ്യുന്ന ഷഫീനയുടെ ഭര്‍ത്താവ് ഹാരിസ് ആറുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തി തിരിച്ചു പോയത്.
ബന്ധുവിന്റെ വിവാഹം പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയിലാണ് കുടുംബം വീട്ടിലെത്തിയത്.സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. കത്തിക്കാനുള്ള ഇന്ധനം ഷഫീന കൊണ്ടുവന്നു എന്നുകരുതുന്ന രണ്ടു കുപ്പികളും, ആത്മഹത്യ കുറിപ്പെന്ന് കരുതുന്ന ഡയറിയും കാര്‍ പോര്‍ച്ചില്‍ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

