ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പാലക്കാട് കുളപ്പള്ളി പാതയില്‍ തേനൂര്‍ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകര്‍ത്തായിരുന്നു അപകടം.
ഡ്രൈവര്‍ക്കടക്കം കാര്യമായ പരുക്കൊന്നും ആര്‍ക്കും ഏറ്റിട്ടുമില്ല. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

