ജനുവരി 30, 31 തിയതികളില്‍ ബാങ്കുകള്‍ രണ്ടുദിവസം പണിമുടക്കുന്നു. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു)ആണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇതുമൂലം ജനുവരി മാസത്തിലെ ആവസാന 4 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞു കിടക്കും. നാലാം ശനി, ഞായര്‍, തിങ്കള്‍ ചൊവ്വ എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശനി ഞായര്‍ ബാങ്ക് അവധി ദിവസങ്ങളാണ്. അതിനോട് ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. അതിനാല്‍ നാലു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
വ്യാഴാഴ്ച മുംബൈയില്‍ നടന്ന യോഗത്തില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യങ്ങളില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയു പ്രസ്താവനയില്‍ പറഞ്ഞു. ശേഷമാണ് പണിമുടക്ക് പ്രഖ്യാപനം ഉണ്ടായത്.
പണിമുടക്കിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകള്‍ നിരവധി ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.

