ടിടിഐയെ ആക്രമിച്ച കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

LATEST

വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്ത കേസില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വെ പൊലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി ഗാന്ധി ദാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്‌ളീപ്പര്‍ കോച്ചില്‍ യാത്ര ചെയ്ത ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. തുടര്‍ന്ന് ടിടിഇയെ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തു.
ടിക്കറ്റ് പരിശോധകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ആര്‍പിഎഫ്എസ്‌ഐ റെജി പി. ജോസഫ് ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയിരുന്നു. കേസ് തൃശൂര്‍ റെയില്‍വേ പോലീസിനു കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *