വന്യമൃഗ ആക്രമണം: ഇന്ന് സര്‍വകക്ഷിയോഗം

NEWS


വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരുന്നു. കളക്ട്രേറ്റില്‍ ചേരുന്ന യോഗത്തില്‍ കളക്ടര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വന്യമൃഗ ശല്യം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍, നല്‍കേണ്ട നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
യോഗത്തിന് ശേഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ കുടുംബത്തെ വനംമന്ത്രി സന്ദര്‍ശിക്കും.

Bandhavgarh National Park, India; 17 months old Bengal tiger cub (male) resting in open area early morning, dry season

Leave a Reply

Your email address will not be published. Required fields are marked *