തിരുവനന്തപുരം കോവളത്ത് കോവളത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു യുവതിക്ക് ദാരുണാന്ത്യം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം. യുവതിയെ ഇടിച്ച് വീഴ്ത്തിയ ബൈക്ക് അമിത വേഗതയിലായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു.

