ഡെണാള്‍ഡ് ട്രംപിനെതിരെ നിക്കിഹേലി മത്സരിക്കും

ഇന്ത്യന്‍ വംശജയായ നിക്കി ഹേലി നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുന്‍ കരോലിന ഗവര്‍ണറായ നിക്കി ഹേലി ഡോണള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും.ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. 2017 മുതല്‍ ഒരു വര്‍ഷക്കാലം ട്രംപിന് കീഴില്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്നു നിക്കി ഹേലി.നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലിയുടെ […]

Continue Reading

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്കിയില്ല; മകന്‍ അച്ഛനെ കൊലപ്പെടുത്തി

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി.സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂര്‍പൂര്‍ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി. സുരേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഒരു ചെവിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.പണത്തെ ചൊല്ലി മകന്‍ അജയ്യുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍(നോര്‍ത്ത് വെസ്റ്റ്) ഉഷാ […]

Continue Reading

നാളെ സംസ്ഥാന ബജറ്റ്

നാളെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച ഒന്നും ഇല്ലാതായതോടെ ഇനി സംസ്ഥാന ബജറ്റിലാണ് ജനങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ റോഡ് നിര്‍മ്മാണങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്ക്കാനാണ് സാധ്യത. സര്‍ക്കാര്‍ ഫീസുകളും, പിഴകളും, മോട്ടോര്‍ വാഹന പിഴയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഭൂ നികുതി എത്ര […]

Continue Reading

കെഎസ്ആര്‍ടിസിയുടെ 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കും

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുമുള്ള 2506 വാഹനങ്ങള്‍ ഈ മാസം പൊളിക്കാന്‍ തീരുമാനം. കേന്ദ്ര സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിനു കീഴില്‍ 884 വാഹനങ്ങളും കെഎസ്ആര്‍ടിസിക്കു കീഴില്‍ 1622 വാഹനങ്ങളുമാണ് പൊളിക്കുക.ഈ മാസം 28ന് മുന്‍പ് പൊളിക്കണം എന്നു ധനവകുപ്പ് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. പൊളിക്കുന്നവയ്ക്ക് പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങള്‍ക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കില്‍ ആ കുടിശ്ശിക എഴുതിത്തള്ളും. ഒരു വര്‍ഷത്തിനുള്ളില്‍ പൊളിക്കുന്നവയ്ക്കാണ് […]

Continue Reading

വിവാഹവാഗ്ദാനം നല്‍കി പീഡനം: യുവാവിന് ഒമ്പതുവര്‍ഷം തടവും 2,10,000 രൂപ പിഴയും

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവര്‍ഷം തടവുശിക്ഷ. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാര്‍ ശിക്ഷ വിധിച്ചത്.രണ്ട് കേസുകളിലായിട്ടാണ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. ഇതില്‍ ഒന്നരലക്ഷം രൂപ പരാതിക്കാരിക്ക് നല്‍കണം. പിഴത്തുക നല്‍കിയില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. 2016-ല്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. യുവതി പട്ടികജാതിക്കാരിയാണ്. പരാതിക്കാരിയായ യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നല്‍കി […]

Continue Reading

സംസ്ഥാന ബജറ്റിൽ ശുഭപ്രതീക്ഷ – ഡോ.എൻ. ജയരാജ്

2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് . ഓരോ നിയോജക മണ്ഡലത്തിലും പരിഗണിക്കേണ്ട പ്രധാന പ്രവർത്തികളുടെ മുൻഗണനാ ക്രമത്തിൽ ഉള്ള പട്ടിക ധനമന്ത്രിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനുകൾ , പൊതുമരാമത്ത് റോഡുകൾ, കായിക വിദ്യാഭ്യാസ പദ്ധതികൾ എന്നിവയടക്കം 20 പ്രവർത്തികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം ആദ്യം തന്നെ അനുവദിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുമെന്ന് ഉറപ്പിക്കാനാകും. ബാക്കിയുള്ളവ സംസ്ഥാന സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി […]

Continue Reading

കേന്ദ്രബജറ്റ് യുവജന വിരുദ്ധം- ഡി വൈ എഫ് ഐ

യുവജനവിരുദ്ധവും പൂർണ്ണമായും കേരളത്തെ അവഗണിക്കുന്നതുമായ കേന്ദ്ര ബജറ്റ് പാഴ്പ്രഖ്യാപനങ്ങളുടെ വായ്പാട്ട് മാത്രമാണെന്ന്ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഇന്ത്യയിലെ പൊതുമേഖലയെ പൂർണമായും കോർപ്പറേറ്റുകൾക്ക് അടിയറ വെച്ചു കൊണ്ട് രാജ്യത്തെ തൊഴിലവസരങ്ങൾ എല്ലാം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ പുതിയ ബജറ്റിലൂടെ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങൾ ഒട്ടും ആത്മാർത്ഥതയില്ലാത്തതാണ് . രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായ തൊഴിലില്ലായ്മയെ സംബന്ധിച്ച പരാമർശം പോലും ബജറ്റിലില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ നഷ്ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുവാനോ പുനസൃഷ്ടിക്കുവാനോ ഈ ബജറ്റ് ഒരു നിർദ്ദേശവും മുന്നോട്ടുവയ്ക്കുന്നില്ല. ഇന്ത്യൻ റെയിൽവേയും എസ്ബിഐ ഉൾപ്പെടെയുള്ള […]

Continue Reading

​ പതി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി.

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം കോ​ൺ​ഗ്ര​സ് ഇ​ന്ത്യ​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യെ​ന്ന് സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​ഭി​ന​ന്ദ​ന​മെ​ന്നും ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും മ​ത​രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ടി​പ​ത​റി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​തേ ആ​ശ​യ​ത്തെ ചോ​ദ്യം ചെ​യ്തും ദേ​ശീ​യ ഐ​ക്യ​മെ​ന്ന സ​ന്ദേ​ശം ന​ൽ​കി​യും രാ​ഹു​ൽ ന​ട​ത്തി​യ കാ​ൽ​ന​ട​യാ​ത്ര അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു. എ​ന്നാ​ൽ ന​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ മാ​റ്റം വ​രു​ത്താ​തെ ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാം എ​ന്ന് […]

Continue Reading

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ; മന്ത്രി ആന്റണി രാജു

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കോവിഡ് പശ്ചാത്തലത്തില്‍ സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്. അദ്ധ്യയന വര്‍ഷത്തിനിടയില്‍ ഫിറ്റ്നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്കൂളുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യ വേനലവധിക്കാലത്ത് ഏപ്രിൽ-മെയ് മാസങ്ങളില്‍ പെയിന്റിംഗ് ഉൾപ്പെടെയുള്ള അറ്റപ്പണികൾക്ക് […]

Continue Reading

വഞ്ചനാ കേസ് പ്രതിയോട് കൈക്കൂലി വാങ്ങി ക്രൈംബ്രാഞ്ച് ‌എസ്‌ഐ; വിജിലന്‍സ് പിടികൂടി

മലപ്പുറത്ത് കൈക്കൂലി വാങ്ങിയ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മലപ്പുറത്ത് വിജിലന്‍സ് പിടിയിലായി. വഞ്ചന കേസ് പ്രതിയില്‍ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് സംഭവം. മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌ഐ സുഹൈല്‍ ആണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായത്. കൈക്കൂലി വാങ്ങാന്‍ ചുമതലപ്പെടുത്തിയ ഏജന്റ് മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറും പിടിയിലായി. നീല ഐ ഫോണും 3.5 ലക്ഷം രൂപയുമായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരന്‍ വിജിലന്‍സ് ഡയറക്ടറെ വിവരം ധരിപ്പിക്കുകയായിരുന്നു. 2017 ല്‍ മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത […]

Continue Reading