ഡെണാള്‍ഡ് ട്രംപിനെതിരെ നിക്കിഹേലി മത്സരിക്കും

international

ഇന്ത്യന്‍ വംശജയായ നിക്കി ഹേലി നിക്കി ഹേലി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. മുന്‍ കരോലിന ഗവര്‍ണറായ നിക്കി ഹേലി ഡോണള്‍ഡ് ട്രംപിനെതിരായ പ്രചാരണത്തിന് ഈ മാസം തുടക്കം കുറിക്കും. ഫെബ്രുവരി പതിനഞ്ചിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിക്കി ഹേലിയെ പ്രഖ്യാപിക്കും.
ട്രംപ് മത്സരിക്കുകയാണെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന മുന്‍ നിലപാട് തിരുത്തിയാണ് നിക്കി ഹേലിയുടെ പ്രഖ്യാപനം. 2017 മുതല്‍ ഒരു വര്‍ഷക്കാലം ട്രംപിന് കീഴില്‍ ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസഡറായിരുന്നു നിക്കി ഹേലി.
നിംറത നിക്കി രാന്ധവ എന്ന നിക്കി ഹേലിയുടെ മാതാപിതാക്കള്‍ ഇന്ത്യന്‍ പഞ്ചാബി സിഖ് വിഭാഗക്കാരാണ്. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് സൗത്ത് കരോലീനയിലേക്ക് കുടിയേറിയവരാണ് അച്ഛന്‍ അജിത് സിംഗ് രാന്ധവയും അമ്മ രാജ് കൗറും.

Leave a Reply

Your email address will not be published. Required fields are marked *