കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു

LATEST


ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്കു സമീപമാണ് ദാരുണസംഭവം.
കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും കാറിന്റെ മുന്‍സീറ്റിലായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടി ഉള്‍പ്പെടെ 4 പേര്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനു തൊട്ടുമുന്‍പാണ് കാര്‍ കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
മുന്‍ വശത്തുനിന്നാണ് തീ പടര്‍ന്നത്. ആദ്യം കാര്‍ ഓടിച്ചിരുന്നയാളിന്റെ കാലിലേക്കു തീ പടരുകയായിരുന്നു. തീ പടര്‍ന്നത് കണ്ടതോടെ പ്രജിത്ത് തന്നെയാണ് പിന്നിലെ ഡോര്‍ തുറന്നു കൊടുത്തത്. എന്നാല്‍ പിന്നീട് മുന്‍വശത്തെ ഡോര്‍ തുറക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രജിത്തും റീഷയും അഗ്‌നിക്കിരയായതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *