മയക്കുമരുന്ന് വാങ്ങാന്‍ പണം നല്കിയില്ല; മകന്‍ അച്ഛനെ കൊലപ്പെടുത്തി

India


വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി.സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂര്‍പൂര്‍ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി. സുരേഷിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഒരു ചെവിയില്‍ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പണത്തെ ചൊല്ലി മകന്‍ അജയ്യുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍(നോര്‍ത്ത് വെസ്റ്റ്) ഉഷാ രംഗ്നാനി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉഷാ രംഗ്നാനി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *