നാളെ സംസ്ഥാന ബജറ്റ്

Kerala

നാളെ സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ ബജറ്റാണോ, ജനഹിത ബജറ്റാണോ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുക എന്ന് ഉറ്റു നോക്കുകയാണ് കേരളം. കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച ഒന്നും ഇല്ലാതായതോടെ ഇനി സംസ്ഥാന ബജറ്റിലാണ് ജനങ്ങളുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷങ്ങളെ പോലെ റോഡ് നിര്‍മ്മാണങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും കിഫ്ബി വഴി നീക്കിവെക്കുന്ന തുക കുറയ്ക്കാനാണ് സാധ്യത. സര്‍ക്കാര്‍ ഫീസുകളും, പിഴകളും, മോട്ടോര്‍ വാഹന പിഴയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഭൂ നികുതി എത്ര കൂടുമെന്നാണ് കണ്ടറിയേണ്ടത്. മദ്യത്തിന്റെ നികുതി ഇടയ്ക്ക് കൂടിയതിനാല്‍ ഇനി വര്‍ധിക്കുമോ എന്നാണ് അറിയേണ്ടത്. വെള്ളക്കരം അടക്കം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ നിത്യോപയോഗ സാധങ്ങള്‍ക്ക് വില കൂടുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *