സംസ്ഥാന ബജറ്റിൽ ശുഭപ്രതീക്ഷ – ഡോ.എൻ. ജയരാജ്

NEWS


2023 – 24 സാമ്പത്തിക വർഷത്തെ ബജറ്റിൽ ശുഭപ്രതീക്ഷയാണുള്ളതെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് . ഓരോ നിയോജക മണ്ഡലത്തിലും പരിഗണിക്കേണ്ട പ്രധാന പ്രവർത്തികളുടെ മുൻഗണനാ ക്രമത്തിൽ ഉള്ള പട്ടിക ധനമന്ത്രിയുടെ നിർദ്ദേശപ്രകാരം സമർപ്പിച്ചിട്ടുണ്ട്. സിവിൽ സ്റ്റേഷനുകൾ , പൊതുമരാമത്ത് റോഡുകൾ, കായിക വിദ്യാഭ്യാസ പദ്ധതികൾ എന്നിവയടക്കം 20 പ്രവർത്തികളാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിൽ എസ്റ്റിമേറ്റ് തുകയുടെ 20 ശതമാനം ആദ്യം തന്നെ അനുവദിക്കുന്ന പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുമെന്ന് ഉറപ്പിക്കാനാകും. ബാക്കിയുള്ളവ സംസ്ഥാന സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി മാത്രമേ അനുമതി ലഭിക്കുകയുള്ളു. പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തി യുള്ള പ്രഖ്യാപനങ്ങൾ കുറേക്കാലമായി ബജറ്റുകളിൽ ഇല്ലാത്ത സാഹചര്യത്തിൽ പരമാവധി പദ്ധതികൾക്ക് തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *