റുപേ പ്രൈം വോളിബോള്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-2ന് തോല്‍പിച്ചു. സ്‌കോര്‍: 15-11, 15-11, 15-14, 10-15, 14-15. റെയ്‌സണ്‍ റെബെല്ലോ, കോഡി കാള്‍ഡ്വെല്‍ എന്നിവരുടെ മികവാണ് കൊല്‍ക്കത്തക്ക് ആദ്യ വിജയം സമ്മാനിച്ചത്. ആദ്യ മൂന്ന് സെറ്റുകള്‍ നേടി കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയെങ്കിലും, ബോണസ് പോയിന്റ് നിര്‍ണായകമായ അവസാന രണ്ടു സെറ്റുകള്‍ ബെംഗളൂരു പിടിച്ചെടുത്തു. ജയത്തോടെ കൊല്‍ക്കത്തക്ക് രണ്ട് പോയിന്റ് ലഭിച്ചു. കൊല്‍ക്കത്തയുടെ റെയ്‌സണ്‍ റെബെല്ലോ […]
Continue Reading