സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും തെറ്റ് ചെയ്തതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടി എടുത്തുവെന്നും മന്ത്രി അറിയിച്ചു.
സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇത് ആദ്യത്തെ സംഭവമാണോ, ഇതിന് പിന്നിൽ ആരെല്ലാം ഉള്ളത് എന്നെല്ലാം പരിശോധിക്കാൻ മെഡിക്കൽ കോളജിന് നിർദേശം നൽകിയിട്ടുണ്ട്.
പോലീസിന്റെ അന്വേഷണവും ഇതിന്റെ ഭാഗമായി കൃത്യമായി നടക്കണമെന്നും മന്ത്രി പറഞ്ഞു.
