അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്
2024ല്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കും

2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ച ഫ്ലോറിഡയിലെ മാര-എ-ലാഗോ എസ്റ്റേറ്റില്‍ വച്ച് നടത്തുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.ട്രംപിന്റെ അടുത്ത അനുയായിയും ദീര്‍ഘകാല ഉപദേശകനുമാണ് ജേസണ്‍ മില്ലര്‍.2016ലും 2020-ലും മില്ലര്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു, പ്രസിഡൻ്റ് പദവിയിൽ നിന്നും ട്രംപ് മാറിയ ശേഷവും അദ്ദേഹത്തിൻ്റെ ഉപദേശകനായി ജേസണ്‍ മില്ലര്‍ തുടരുകയാണ്.

Continue Reading

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ് അറസ്റ്റില്‍

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററില്‍ സ്‌കാനിങ്ങിന് സെന്ററിലെ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് കേസ്. സ്വകാര്യ ദൃശ്യം പകര്‍ത്തിയെന്നു സംശയം തോന്നിയ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ സ്വകാര്യ ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്ന് […]

Continue Reading

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവല്‍ ഗോവയില്‍

റൈഡര്‍മാര്‍ക്കു സന്തോഷവാര്‍ത്തയുമായി റോയല്‍ എന്‍ഫീല്‍ഡ്.റോയല്‍ എന്‍ഫീല്‍ഡ് റൈഡര്‍മാനിയ ഈ മാസം 18 മുതല്‍ 20 വരെ ഗോവയില്‍ നടക്കും രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംഘടിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവലിന്റെ 12-ാം പതിപ്പില്‍ റൈഡിംഗിനു പുറമേ സംഗീതം, കലാപരിപാടികള്‍ എന്നിവയും ഒരുക്കുന്നുണ്ട്. മികച്ച റൈഡര്‍മാര്‍, കലാകാരന്‍മാര്‍, സംഗീതജ്ഞര്‍, കഥാകാരന്‍മാര്‍ എന്നിവര്‍ക്കു പുറമേ പോപ്പ് സംഗീതവിരുന്നും ചടങ്ങിനു മോഡികൂട്ടും.

Continue Reading

നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശിഅന്തരിച്ചു

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി (46) അന്തരിച്ചു. കുഴഞ്ഞ് വീണഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രാജു ശ്രീവാസ്തവയ്ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മരണം സംഭവിക്കുന്ന മറ്റൊരു താരമാണ് സിദ്ധാന്ത്.കണ്‍ട്രോള്‍ റൂം, സിദ്ദി ദില്‍ മാനേ നാ, തുടങ്ങിയ ടിവി ഷോകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. മോഡല്‍ അലസിയ റൗട്ടാണ് സിദ്ധാന്തിന്റെ ഭാര്യ. നേരത്തെ, മാധ്യമ പ്രവര്‍ത്തകയായ ഇറ ചൗധരിയെ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ അദ്ദേഹത്തിന് […]

Continue Reading

താരങ്ങളെ പ്രഖ്യാപിച്ച് അര്‍ജന്റീന

ഖത്തര്‍ ലോകക്കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. മെസി ക്യാപ്റ്റനായ ടീമില്‍ പൗലോ ഡിബേലയേയും എയ്ഞ്ചല്‍ ഡി മരിയയുമുണ്ട്. 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രഖ്യാപിച്ചത്. സൂപ്പര്‍താരം ലയണല്‍ മെസ്സിക്കൊപ്പം മുന്നേറ്റ നിരയില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവരും അണിനിരക്കും. റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവര്‍ മധ്യനിരയ്ക്ക് […]

Continue Reading

അനുഭവങ്ങൾ പാളിച്ചകൾ

38 വയസ്സുള്ള ഒരു സ്ത്രീയാണ് ഞാൻ. ഭർത്താവിന്റെ സ്ഥാനത്ത് ഞാൻ കാണുന്ന 33 വയസ്സുള്ള യുവാവുമൊത്ത് കേരളത്തിനു പുറത്താണ് ഇപ്പോൾ താമസിക്കുന്നത്. മൂന്നു വർഷങ്ങൾക്കു മുൻപ് എന്നെ വിവാഹം കഴിച്ച പുരുഷനെയും രണ്ടുവയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ചാണ് ഇപ്പോഴത്തെ ആളിനൊപ്പം ഒളിച്ചോടിയത്. ഇതിന് എന്നെ പ്രേരിപ്പിച്ചത് ആ മനുഷ്യന്റെ നിരന്തരമായ മദ്യപാനവും മർദ്ദനവുമായിരുന്നു. ഇപ്പോഴത്തെ ജീവിതപങ്കാളി ഞങ്ങളുടെ നാട്ടിൽ സെയിൽസ് എക്‌സിക്യൂട്ടീവായി ജോലിക്കു വന്ന ഒരു യുവാവാണ്. ആ സമയത്ത് യാദൃച്ഛികമായി ഈ ചെറുപ്പക്കാരനെ പരിചയപ്പെടുകയായിരുന്നു. എന്റെ മുൻകൈയെടുത്തുള്ള […]

Continue Reading

ഓട്ടോയിലും ചരക്കുവാഹനങ്ങളിലുമുള്ള ശബരിമല യാത്രയ്ക്കു
മോട്ടോര്‍ വാഹനവകുപ്പിന്റെ വിലക്ക്

ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഓട്ടോറിക്ഷകള്‍ക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിര്‍ത്തിയില്‍നിന്ന് 20 കിലോമീറ്ററുമാണ് പെര്‍മിറ്റുള്ളതെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത് അതിനാലാണ് ഈ നിയന്ത്രണം. കൂടാതെ ഹെല്‍മെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്‌കൂട്ടര്‍ യാത്രികരില്‍നിന്നും പിഴ ഈടാക്കും.ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങള്‍ കെട്ടി അലങ്കരിച്ചും തീര്‍ഥാടകര്‍ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്്. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോര്‍വാഹന വകുപ്പ് ഏര്‍പ്പെടുത്തിക്കൊടുക്കും. […]

Continue Reading

കല്‍പ്പാത്തി രഥോത്സവം പാലക്കാട് ഉത്സവ ലഹരിയില്‍

പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവം 14,15,16 തിയതികളില്‍ ആഘോഷിക്കും ലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ ഉത്സവത്തിനായുള്ള ഒരുക്കങ്ങളില്‍ ആരംഭിച്ചു. പ്രളയവും കൊവിഡും കാരണം മൂന്ന് വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്.

Continue Reading

രാജീവ് ഗാന്ധി വധം 30വര്‍ഷത്തിനുശേഷം പ്രതികള്‍ക്കു ജയില്‍ മോചനം

നളിനി ശ്രീഹരന്‍, ആര്‍.പി. രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുഴുവന്‍ പ്രതികളേയും മോചിതരാക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. എല്ലാവരെയും വിട്ടയയ്ക്കാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ആറു പേരാണ് കേസില്‍ നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. മോചിപ്പിക്കണമെന്ന ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ നളിനിയും രവിചന്ദ്രനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നളിനിയെയും രവിചന്ദ്രനെയും കൂടാതെ, […]

Continue Reading

സെവന്‍സ് ഫുട്ബാള്‍ വിജയികളെ ഇന്നറിയാം

കോഴിക്കോട് ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരവും ഇന്ന് നടക്കും.രാത്രി എട്ടിന് ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ സൂഖുല്‍ ഗുറാബ് എഫ്.സി, മെഗാ മാക്‌സ് ഡിഫന്‍സ് ജിദ്ദയെ നേരിടുന്നതാണ് . ഒമ്ബതിന് ആരംഭിക്കുന്ന രണ്ടാം സെമി ഫൈനലില്‍ റോയല്‍ ട്രാവല്‍സ് എഫ്.സി, ഏഷ്യന്‍ ടൈംസ് ടൗണ്‍ ടീം ഷറഫിയ ടീമിനോട് മത്സരിക്കും. 17 വയസ്സിന് താഴെയുള്ള […]

Continue Reading