2024ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് മത്സരിച്ചേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം അടുത്ത ആഴ്ച ഫ്ലോറിഡയിലെ മാര-എ-ലാഗോ എസ്റ്റേറ്റില്‍ വച്ച് നടത്തുമെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് ജേസണ്‍ മില്ലര്‍ പറഞ്ഞു.
ട്രംപിന്റെ അടുത്ത അനുയായിയും ദീര്‍ഘകാല ഉപദേശകനുമാണ് ജേസണ്‍ മില്ലര്‍.
2016ലും 2020-ലും മില്ലര്‍ ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു, പ്രസിഡൻ്റ് പദവിയിൽ നിന്നും ട്രംപ് മാറിയ ശേഷവും അദ്ദേഹത്തിൻ്റെ ഉപദേശകനായി ജേസണ്‍ മില്ലര്‍ തുടരുകയാണ്.

