സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. അടൂര്‍ ജനറല്‍ ആശുപത്രിക്കു സമീപത്തുള്ള സ്‌കാനിങ് സെന്ററില്‍ സ്‌കാനിങ്ങിന് സെന്ററിലെ റേഡിയോഗ്രാഫര്‍ കൊല്ലം കടയ്ക്കല്‍ ചിതറ മടത്തറ നിതീഷ് ഹൗസില്‍ അന്‍ജിത്ത് (24) ആണ് അറസ്റ്റിലായത്. സ്‌കാനിങ് സെന്ററില്‍ എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നാണ് കേസ്. സ്വകാര്യ ദൃശ്യം പകര്‍ത്തിയെന്നു സംശയം തോന്നിയ യുവതി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതി മുന്‍പും ഇത്തരത്തില്‍ സ്വകാര്യ ദൃശ്യം പകര്‍ത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

