സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ കുട്ടികള്‍ക്കായിസേവിംഗ്സ് അക്കൗണ്ട്
കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനു ശിശു ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. എസ്ഐബി ജന്‍ നെക്സ്റ്റ് കിഡ്സ് സേവിംഗ്സ് അക്കൗണ്ട് മുഖേന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ ഭാവി ലക്ഷ്യങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കാനും നിരീക്ഷിക്കാനും കഴിയും.18 വയസ് തികയുന്നതുവരെ ഈ അക്കൗണ്ടില്‍ രക്ഷിതാക്കള്‍ക്കു നിക്ഷേപിക്കാം. പത്തു വയസു പൂര്‍ത്തിയായാല്‍ കുട്ടികള്‍ക്കും സ്വന്തമായി ഈ അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കാം. രക്ഷിതാക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനും തടസങ്ങളില്ലാതെ നിക്ഷേപിക്കുന്നതിന് ഓട്ടോ ഡെബിറ്റ് സൗകര്യവും ലഭ്യമാണ്.
Continue Reading