ടൂറിസ്റ്റ് വാഹന അനുമതി ചട്ടത്തിന്റെ
കരട് വിജ്ഞാപനം പുറത്തിറക്കി

India

ടൂറിസ്റ്റ് വാഹന അനുമതി ചട്ടത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. പെര്‍മിറ്റ് നടപടികള്‍ കൂടുതല്‍ കര്‍ശനവും കരുതലോടെയുമാക്കുന്നതിനാണ് പുതിയ വിജ്ഞാപനം എന്നാണ് കേന്ദ്ര മോട്ടോര്‍വാഹന ഗതാഗത വകുപ്പ് വിശദീകരിക്കുന്നത്. ടൂറിസ്റ്റ് വാഹനങ്ങളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ കരട് വിജ്ഞാപനത്തില്‍ ഉണ്ട്.

വലുപ്പത്തിന് അനുസരിച്ച് ടൂറിസ്റ്റ് വാഹനങ്ങളെ പലതായി തിരിച്ച് ചെറി വാഹനങ്ങള്‍ക്ക് കുറഞ്ഞ ഫീസ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ചെറുകിട ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശ്വാസം പകരുന്ന വ്യവസ്ഥകളാണ് കരട് വിജ്ഞാപനത്തില്‍ ഉള്ളതെന്നും പറയുന്നു. പരിസ്ഥിതി സൗഹൃദ നടപടിയെന്ന മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും നല്‍കുന്നുണ്ട്. കരട് വിജ്ഞാപനത്തിന് മേല്‍ 30 ദിവസത്തിനുള്ളില്‍ അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കും മെഥനോളോ എഥനോളോ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പെര്‍മിറ്റിന് ഫീസ് നല്‍കേണ്ട.

ഒരാള്‍ക്ക് അനുവദിക്കുന്ന ടൂറിസ്റ്റ് പെര്‍മിറ്റ് കൈമാറ്റം ചെയ്യാന്‍ പാടില്ല. പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാരികളുമായി പോകുന്ന വാഹനങ്ങളില്‍ എല്ലാ യാത്രക്കാരുടെയും പേരും സ്ഥലങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വവിവരങ്ങളും ഉണ്ടായിരിക്കണം.

പ്രതിവര്‍ഷ പെര്‍മിറ്റ് ഫീസ്

  • അഞ്ചില്‍ താഴെ സീറ്റുകളുള്ള വാഹനങ്ങള്‍ക്ക് – 20,000
  • പത്തില്‍ താഴെയും അഞ്ചില്‍ കൂടുതലുംസീറ്റ് – 30,000
  • പത്തില്‍ കൂടുതലും ഇരുപതില്‍ താഴെയും സീറ്റ് – 80,000
  • ഇരുപത് സീറ്റില്‍ കൂടുതല്‍ – 3,00,000

Leave a Reply

Your email address will not be published. Required fields are marked *