പിടിയിലായത് മലപ്പുറം, തൃശൂര്ർ സ്വദേശികള്‍
പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച നാലുപേര്‍ ബംഗളൂരുവില്‍ പിടിയില്‍. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് എസ്.
പവീഷും സംഘവുമാണ് പിടിയിലായത്. പിടിയിലായ പവീഷിന്റെ കൂടാതെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അഭിജിത്തിനെയും മറ്റ് രണ്ടുപേരേയും വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തു.88 ഗ്രാം എംഡിഎംഎ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. സ്‌കാനര്‍ പരിശോധനയില്‍ ഗുളികകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

