ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തിലേക്ക്

Cricket

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി
അന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്. കെ സി എ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷ് കോടിയേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമാണ് ബിനീഷ് കോടിയേരി. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാനദിനം കഴിഞ്ഞിട്ടും ബിനീഷ് കോടിയേരിക്ക് എതിരെ ആരും പത്രിക നല്‍കിയില്ല. ഇതോടെ ബിനീഷ് കോടിയേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജയേഷ് ജോര്‍ജാണ് കെസിഎ പ്രസിഡന്റ്. വിനോദ് എസ്. കുമാര്‍ സെക്രട്ടറിയായും പി. ചന്ദ്രശേഖന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. കെ.എം. അബ്ദുല്‍ റഹിമാനാണ് കെസിഎ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടത്. സതീശന്‍ കൗണ്‍സിലര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *