വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം 18

Cricket


വിമന്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി വയാകോം 18 951 കോടി രൂപക്കാണ് അടുത്ത അഞ്ച് വര്‍ഷത്തേക്ക് കമ്പനി സംപ്രേക്ഷണാവകാശം കരസ്ഥമാക്കിയത്. 7.09 കോടി രൂപയാണ് ഒരു മത്സരത്തിന്റെ മൂല്യം.
വിമന്‍സ് ഐപിഎല്ലിന്റെ മാധ്യമാവകാശം സ്വന്തമാക്കുന്നതിന് പ്രമുഖരായ പത്തോളം മാധ്യമ സ്ഥാപനങ്ങള്‍ ബിഡ്ഡുകള്‍ സമര്‍പ്പിച്ചിരുന്നു. ഡിസ്‌നി ഹോട്ട് സ്റ്റാര്‍, സോണി നെറ്റ്വര്‍ക്ക്, ആമസോണ്‍ പ്രൈം, ഫാന്‍കോഡ്, ടൈംസ് ഇന്റര്‍നെറ്റ്, ഗൂഗിള്‍ എന്നിയെല്ലാം അതില്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഞ്ച് ടീമുകളാണ് ഈ വിമണ്‍സ് ഐപിഎല്ലില്‍ മാറ്റുരക്കുക. ആകെ 22 മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ടീമിലും ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ പരമാവധി 18 പേര്‍ ഉണ്ടാകും. ഓരോ ടീമും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും.
ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിന് ശേഷവും പുരുഷന്മാരുടെ അടുത്ത ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പും ആയിട്ടാകും വിമന്‍സ് ഐപിഎല്‍ നടക്കുക. മുംബൈയിലെ ബ്രാബോണ്‍, ഡിവൈ പാട്ടീല്‍, വാങ്കഡെ എന്നീ സ്റ്റേഡിയങ്ങളിലാകും മല്‍സരങ്ങള്‍ അരങ്ങേറുക എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *