ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കശ്മീര്‍ പോലീസും, സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടയിലാണ് സംശയാസ്പദമായ നിലയില്‍ വാഹനം കണ്ടത്.
തുടര്‍ന്ന് പരിശോധനക്കായി വാഹനം തടഞ്ഞപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. ബുദ്ഗാം നഗരത്തിലെ ജില്ലാ കോടതി സമുച്ചയത്തിന് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

