വസീം ജാഫര്‍ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകന്‍

Cricket


ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു. 2019ല്‍ പഞ്ചാബിന്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റ ജാഫര്‍ 2021 വരെ ടീമിലുണ്ടായിരുന്നു.
ഐപിഎല്‍ താരലേലം ഡിസംബര്‍ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 കോടി രൂപയായിരുന്നു ആകെ ചെലവഴിക്കാവുന്ന തുക. ഇത്തവണ അത് 95 കോടിയാവും.

Leave a Reply

Your email address will not be published. Required fields are marked *