വീസയുമായി ബന്ധപ്പെട്ട തര്‍ക്കം: കൊച്ചിയില്‍ യുവതിക്ക് കുത്തേറ്റു

കൊച്ചിയില്‍ ട്രാവല്‍സിലെ ജീവനക്കാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. രവിപുരത്തെ റെയില്‍സ് ട്രാവല്‍സ് ബ്യൂറോ എന്ന സ്ഥാപനത്തില്‍ ആണ് സംഭവം. സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ജോളി ജെയിംസ് എന്നയാള്‍ സൗത്ത് പോലീസിന്റെ പിടിയിലായി.വീസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ വീസയ്ക്കായി യുവാവ് ട്രാവല്‍സ് ഉടമയ്ക്കു പണം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയാണ് ജോളി ജെയിംസ് നല്‍കിയത്. വീസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക […]

Continue Reading

തലസ്ഥാനത്ത് ഗുണ്ടകളെ പൂട്ടാനൊരുങ്ങി പോലീസ്

കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ് , പുത്തന്‍ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്‌ട്രേഷന്‍ ഐ ജി ക്ക് പോലീസ് കത്ത് നല്‍കി. രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഗുണ്ടകള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.പാറ്റൂരില്‍ ആക്രമണക്കേസിലെ പ്രതികളായ മൂന്ന് ഗുണ്ടകള്‍ കീഴടങ്ങി. കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ കൂട്ടാളികളായ ആരിഫ്, ആസിഫ്, ജോമോന്‍ എന്നിവരാണ് കോടതിയില്‍ കീഴടങ്ങിയത്.മെഡിക്കല്‍ കോളജിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മറ്റൊരു […]

Continue Reading

ശൈശവവിവാഹം; മൂന്നുപേര്‍ അറസ്റ്റില്‍

പീഡന കേസിലെ പ്രതി 16-കാരിയായ ഇരയെ ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ചു, പ്രതിയും വിവാഹത്തിന് കാര്‍മികത്വം വഹിച്ച ഉസ്താദും പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍ നെടുമങ്ങാടാണ് സംഭവം. പനവൂര്‍ സ്വദേശിയായ അല്‍ – ആമീര്‍ ആണ് പോക്്‌സോ കേസില്‍ അറസ്റ്റിലായത്.2021-ലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അല്‍ അമീര്‍ ജയിലായത്. 4 മാസം ജയില്‍ ശിക്ഷക്ക് ശേഷം പുറത്ത് വന്ന അല്‍ അമീര്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞ് നിരവധി തവണ ഇവരുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാര്‍ സമ്മതിക്കാഞ്ഞതോടെ ബലപ്രയോഗത്തിലൂടെ പെണ്‍കുട്ടിയെ […]

Continue Reading

കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷ് അറസ്റ്റില്‍

കാപ്പ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ട സ്റ്റാമ്പര്‍ അനീഷ് അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി ,മദ്യപിച്ചു പൊതുസ്ഥലത്ത് ബഹളമുണ്ടാക്കല്‍, കൂലിത്തല്ല്, സ്ത്രീകളെ ശല്യപ്പെടുത്തല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് അനീഷ്.മുട്ടല്‍മൂട് സ്വദേശിയാണ് അനീഷ്. നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.. ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Continue Reading

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍; അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനൊന്നുവയസുകാരിയായ പെണ്‍കുട്ടിയെ അമ്മയുടെ ഒത്താശയോടെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അമ്മയുടെ സുഹൃത്ത് റിമാന്‍ഡില്‍.കഴിഞ്ഞ മൂന്ന് മാസക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ നഗരത്തിലെ വ്യാപാരിയായ പ്രതിയെ പോക്സോ ചുമത്തിയാണ് പൊലിസ് അറസ്റ്റു ചെയ്തത്. കാട്ടാമ്പള്ളി ബാലന്‍ കിണറിനു സമീപം താമസിക്കുന്ന എം.പി.യഹിയയെ (58)യാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്പെക്ടര്‍ സി.കെ. ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.മൂന്ന് മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ കാറില്‍ കൂട്ടിക്കൊണ്ടു പോയി പ്രതിപീഡിപ്പിച്ചുവെന്നാണ് പരാതി. […]

Continue Reading

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്

അമേരിക്കയില്‍ മൂന്ന് സ്ഥലങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള ഫാമുകളില്‍ രണ്ട് വെടിവയ്പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 72കാരന്‍ സ്വയം […]

Continue Reading

ട്രെയിനിൽ ലഹരിക്കടത്ത്മൂന്നുപേർ പിടിയിൽ

കോഴിക്കോടു നിന്ന് വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷും പിടികൂടി. സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായിട്ടുണ്ട്. പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുല്‍നാസര്‍, പണ്ടരത്ത് വളപ്പ് ഷറഫുദ്ധീന്‍, തിരുത്തിവളപ്പ് ഷബീര്‍ എന്നിവരെയാണ് കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നര്‍കോടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും, സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്ട്രെയിനില്‍ നിന്നിറങ്ങിയ പ്രതികള്‍ സ്വന്തം സോക്‌സില്‍ […]

Continue Reading

ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യ ആശ മരിച്ച നിലയില്‍

നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിൻ്റെ ഭാര്യ ആശയെ (38) മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പോലീസിനെ വിളിച്ചിരുന്നു.തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയില്‍ ആശയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇത് ആശയകുഴപ്പത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിൻ്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് പറയുന്നു. അടുത്ത കാലത്താണ് പുതിയ വീടുവെച്ച് ഉല്ലാസും കുടുംബവും […]

Continue Reading

സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു : സുപ്രീംകോടതി

സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികളോട് ബോണ്ട് വാങ്ങുന്നത് ഞെട്ടിപ്പിക്കുന്നു എന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികളോട് ബോണ്ട് ആവശ്യപ്പെടാന്‍ തന്നെ കോളജുകള്‍ക്ക് അധികാരമില്ല. സര്‍ക്കാരിനു മാത്രമേ ഇതിനുള്ള അധികാരമുള്ളൂ എന്നും ചീഫ് ജസ്റ്റീസ് ഡി.വേ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.മെഡിക്കല്‍ പഠനം പൂര്‍ത്തിയായതിന് ശേഷം ഒരു വര്‍ഷം തങ്ങളുടെ കോളേജില്‍ പഠിപ്പിക്കുകയോ അല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന സ്വകാര്യ മെഡിക്കല്‍ കോളേജിന്റെ ബോണ്ടിന് എതിരായ ഹര്‍ജി […]

Continue Reading

ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണം

സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ചന്ദ്രബോസ് വധം സമൂഹത്തിനാകെ വിപത്തും ഭീഷണിയുമാണു അപ്പീലിൽ പറയുന്നു.ജീവപര്യന്തം ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അപൂർവങ്ങളിൽ അപൂർവമായ കേസ് ആയതിനാൽ വധശിക്ഷ നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്.കേസ് നടക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന സർക്കാർ വാദത്തോടു ഹൈക്കോടതി വിയോജിച്ചു.24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. പിഴത്തുകയായി നിസ്സാം ചന്ദ്രബോസിന്റെ കുടുംബത്തിനു […]

Continue Reading