അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവയ്പ്പ്

Crime

അമേരിക്കയില്‍ മൂന്ന് സ്ഥലങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാലിഫോര്‍ണിയയിലെ ഹാഫ് മൂണ്‍ ബേയിലെ സാന്‍ ഫ്രാന്‍സിസ്‌കോയുടെ തെക്ക് ഭാഗത്തുള്ള ഫാമുകളില്‍ രണ്ട് വെടിവയ്പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഴ് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കാലിഫോര്‍ണിയയില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 72കാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *