വെറുപ്പിക്കുന്ന
കഥാപാത്രങ്ങൾ

എസ്തപ്പാൻ മലയാളസിനിമയിൽ എക്കാലത്തും പുരുഷകേന്ദ്രീകൃത കഥാപാത്രങ്ങളുടെ കുത്തൊഴുക്കാണ് ഉണ്ടായിട്ടുള്ളത്. സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും നായകകഥാപാത്രത്തിന്റെ ഇഷ്ടാനുസരണം നിന്നുകൊടുക്കുന്ന പാവകളായിട്ടാണ് കാണുന്നത്. സ്‌ക്രീനിൽ തങ്ങൾക്ക് എഴുതിവെച്ചിരിക്കുന്ന ഡയലോഗ് പറഞ്ഞുപോകുന്ന ജീവനില്ലാത്ത കഥാപാത്രങ്ങളുടെ കൂട്ടമാണ് കൂടുതലും സംഭവിക്കുന്നത്. അപൂർവ്വമായി മാത്രം പുറത്തുവരുന്ന സ്ത്രീ കേന്ദ്രീകൃത സിനിമകൾ പലപ്പോഴും ബോക്‌സ് ഓഫീസിൽ തകർന്നുവീണ് നിർമ്മാതാവിനെ കുത്തുപാളയെടുപ്പിക്കുന്നതിനാൽ സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുവാൻ എക്കാലത്തും നിർമ്മാതാക്കൾ വിമുഖത കാട്ടിയിരുന്നു. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ് നാട്ടിലും സ്ഥിതി മറിച്ചല്ല . അവിടെ സൂപ്പർസ്റ്റാർഡം […]

Continue Reading

ആവാസവ്യൂഹം
ആധുനികോത്തര ആഖ്യാനകത്തിന്റെ
വൈരുദ്ധ്യാത്മക ആഖ്യാനം

എ.ചന്ദ്രശേഖർമികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും പത്മരാജൻ പുരസ്‌കാരവും നേടിയ ആവാസവ്യൂഹം എന്ന ചിത്രത്തെപ്പറ്റിപല തലത്തിൽ വ്യാഖ്യാനിക്കാവുന്ന സിനിമയാണ് കൃഷാന്ദ് സംവിധാനം ചെയ്ത് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാർഡും കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രധാന അവാർഡുകളും പ്രേക്ഷകപരുസ്‌കാരവും നേടിയ ആവാസവ്യൂഹം. മാധ്യമങ്ങളിൽ വന്ന നിരൂപണങ്ങളും ആസ്വാദനവും വിലയിരുത്തിയാൽ ഈ വൈവിദ്ധ്യപൂർണമായ വൈരുദ്ധ്യം വ്യക്തമാവും. ആവാസവ്യൂഹത്തെ പാരിസ്ഥിതിക കാഴ്ചപ്പാടോടെ കണ്ടവരുണ്ട്, ശാസ്ത്രകഥാചിത്രമായി തിരിച്ചറിഞ്ഞവരുണ്ട്. രണ്ടുമല്ല മാജിക്കൽ റിയലിസമായി മനസ്സിലാക്കിയവരുമുണ്ട്. വാസ്തവത്തിൽ ഇതിനെല്ലാം പഴുതുകളിട്ട, ഇതെല്ലാം കൂടിച്ചേരുന്നതാണ് […]

Continue Reading

ലളിതം മോഹനം

എ.ചന്ദ്രശേഖർമലയാളത്തിൽ അടൂർ ഗോപാലകൃഷ്ണനോടും സത്യൻ അന്തിക്കാടിനോടും ഒരേ തരംഗദൈർഘ്യത്തിൽ സംവദിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന, അതിലേറെ ആത്മവിശ്വാസമുണ്ടായിരുന്ന ഒരേയൊരു അഭിനേത്രിയായിരുന്നു കെ.പി.എ.സി. ലളിത. മലയാളം കണ്ട മഹാതാരങ്ങളിൽ പലരും അടൂർ എന്ന മഹാസംവിധായകനു മുന്നിലെത്തുമ്പോൾ പതറുകയോ ചൂളുകയോ ചെയ്യാറുണ്ട്. ചിത്രീകരണവേളയിൽ തങ്ങളനുശീലിച്ചുപോന്ന ശൈലി അദ്ദേഹത്തിന് ആവശ്യമില്ലെന്നു കാണുമ്പോൾ പെട്ടെന്ന് കരയ്ക്കിട്ട മീനിനെപ്പോലെ അസ്വസ്ഥരാകാറുമുണ്ട്. വർഷത്തിൽ മുന്നൂറു ദിവസവും മുഖ്യധാരാസിനിമയ്‌ക്കൊപ്പം സഹകരിക്കുന്ന കെ.പി.എ. സി. ലളിതയ്ക്കും പെട്ടെന്നൊരു ദിവസം അടൂരിനെപ്പോലൊരു സംവിധായകൻ്റെ സിനിമയിലഭിനയിക്കാനെത്തുമ്പോൾ ഈയൊരു പ്രശ്‌നം തോന്നിയിട്ടുണ്ട്. അതേപ്പറ്റി ലളിത തന്നെ […]

Continue Reading

തീയേറ്ററുകളെ വിഴുങ്ങുന്ന
ഒ.റ്റി.റ്റി

കോവിഡ് വിമുക്ത കേരളം ഇപ്പോഴും സാധ്യമാകാത തുടരുമ്പോൾ അതിൻ്റെ തിക്ത ഫലങ്ങൾ ഏറ്റവും അധികം ബാധിച്ച മേഖലകളിലൊന്ന് സിനിമയാണ്. തീയേറ്ററുകൾ പൂർണ്ണമായി അടച്ചിടപ്പെട്ടു. നികുതിയിനത്തിൽ വലിയൊരു വരുമാനം സർക്കാരിനും നഷ്ടമായി.ഒടുവിൽ തീയേറ്ററുകൾ തുറക്കുവാൻ സർക്കാർ തീരുമാനം വന്നപ്പോഴേക്കും നിർമ്മാതാക്കൾ കുറെക്കൂടി സുരക്ഷിതമായ മേഖലകൾ അന്വേഷിക്കുന്ന അവസ്ഥയിലേക്കു മാറി. ആമസോൺ പ്രൈം പോലെയുള്ള ഒ.റ്റി.റ്റി സംവിധാനത്തിലേക്കു മാറുവാനുള്ള ശ്രമങ്ങൾ തീയേറ്ററുകളെയും ഭാവിയിൽ മലയാള സിനിമാ വ്യവസായത്തെയും തകർത്തുകളയുമെന്ന സംശയമേ വേണ്ട.സിനിമ എന്ന ദൃശ്യവിസ്മയം വീടിനുള്ളിലെ ടെലിവിഷൻ സെറ്റിലോ കംപ്യൂട്ടർ […]

Continue Reading

ശ്രീലങ്കൻ തമിഴ് രാഷ്ട്രീയം
വെള്ളിത്തിര പറയുമ്പോൾ

എ.ചന്ദ്രശേഖർ യുദ്ധവും ഭീകരവാദവും ദൃശ്യമാധ്യമങ്ങൾക്ക് ലോകത്തെല്ലാ ഭാഷയിലും എല്ലാക്കാലത്തും ഇഷ്ടവിഷയമാണ്.ഇന്ത്യയ്ക്കു സ്വാതന്ത്ര്യസമരം തൊട്ട് പഞ്ചാബ്, കശ്മീർ, ഗുജറാത്ത്പ്രശ്‌നങ്ങൾ വരെ വിഷയമാക്കി എത്രയോ സിനിമകൾ വന്നു,ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പാക്കിസ്ഥാനും ചൈനയുമായുള്ള തർക്കങ്ങളും കമ്പോള/സമാന്തരസിനിമകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. മലയാളത്തിൽപ്പോലും കാർഗിലിനെ അധികരിച്ചു വരെ സിനിമകളുണ്ടായിരിക്കുന്നു. ശ്രീലങ്കൻ ആഭ്യന്തരകലാപവും തമിഴ് തീവ്രവാദവും ആസ്പദമാക്കിയും വിവിധ ഇന്ത്യൻ ഭാഷകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമകളുണ്ടായിട്ടുണ്ട്. അവയിൽ ചുരുക്കം ചിലതു മാത്രമാണു ശ്രീലങ്കൻ തമിഴരുടെ രാഷ്ട്രീയം അഭിസംബോധന ചെയ്തത്. സന്തോഷ് ശിവന്റെ ആദ്യ സിനിമയായ ടെററിസ്റ്റും, […]

Continue Reading

അമൽ നീരദിൻ്റെ പെണ്ണുങ്ങൾ

അഞ്ജലി അനിൽകുമാർ ——————————————————— മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ സമ്മാനിച്ച സംവിധായകനാണ് അമൽനീരദ്. തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബിഗ് ബി’യിൽ അത്രകാലം മോളിവുഡ് പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേക്കിങ് സ്‌റ്റൈൽ ആണ് അമൽ തിരഞ്ഞെടുത്തത്. അക്കാലത്ത് അത് സ്വീകരിക്കപ്പെട്ടില്ലെങ്കിലും കാലം പോകെ യുവ പ്രേക്ഷകർ ‘ബിഗ് ബി’യെ ഏറ്റെടുത്തു. ഇപ്പോൾ മലയാളത്തിലെ ഒരു കൾട്ട് കൊമേഴ്‌സ്യൽ മൂവിയാണത്. ഏറ്റവുമൊടുവിൽ ‘ഭീഷ്മപർവ്വ’ത്തിൽ വരെ, ആ ‘അമൽ സ്‌റ്റൈൽ ഓഫ് മേക്കിങ്’ ആണ് നമ്മൾ കണ്ടത്…ആവർത്തിക്കുന്ന ചില ചേരുവകൾ […]

Continue Reading

വാതിലില്‍ അനുസിത്താരയും വിനയ്‌ഫോര്‍ട്ടും

വിനയ് ഫോര്‍ട്ട്, അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമായ വാതില്‍ ചിത്രത്തിന്റെ രണ്ടാമത്തെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെറിന്‍ ഫിലിപ്പ്, കൃഷ്ണ ശങ്കര്‍, സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷംനാദ് ഷബീര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ […]

Continue Reading

കാതലില്‍ ഇടതു സ്ഥാനാര്‍ഥിയായി മമ്മൂട്ടി

സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതലില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മമ്മൂട്ടിയെത്തുന്നു. തീക്കോയി ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയായാണ് മമ്മൂട്ടിയെത്തുന്നത്. തമിഴ് താരം ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ […]

Continue Reading

ഐഡി ധ്യാന്‍ ശ്രീനിവാസന്‍ ത്രില്ലറൊരുങ്ങുന്നു

അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാരചനയിലും കഴിവുതെളിയിച്ച ധ്യാനിന്റെ പുത്തന്‍ സിനിമയായ ഐഡി റിലീസിനൊരുങ്ങുന്നുനടി ദിവ്യ പിള്ളയാണ് നായിക. നവാഗതനായ അരു ശിവവിലാസം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യു ചിത്രമാണ് ഐ ഡി. എസ്സാ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിക്കുന്ന ചിത്രം മൊബൈലിന്റെ അമിത ഉപയോഗം എങ്ങനെ ഒരു കുടുംബത്തെ സാരമായി ബാധിക്കും എ കഥയാണ് ചിത്രം പറയുത്.‘ധ്യാന്‍ അവതരിപ്പിക്കു വിനോദ് എന്നകഥാപാത്രവും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ അനിതയുടെയും കഥയാണ് ഐ ഡി പറയുത്. അനിത ഒരു […]

Continue Reading