ഐഡി ധ്യാന്‍ ശ്രീനിവാസന്‍ ത്രില്ലറൊരുങ്ങുന്നു

Cinema

അഭിനയത്തിന് പുറമേ സംവിധാനത്തിലും തിരക്കഥാരചനയിലും കഴിവുതെളിയിച്ച ധ്യാനിന്റെ പുത്തന്‍ സിനിമയായ ഐഡി റിലീസിനൊരുങ്ങുന്നു
നടി ദിവ്യ പിള്ളയാണ് നായിക. നവാഗതനായ അരു ശിവവിലാസം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യു ചിത്രമാണ് ഐ ഡി. എസ്സാ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിക്കുന്ന ചിത്രം മൊബൈലിന്റെ അമിത ഉപയോഗം എങ്ങനെ ഒരു കുടുംബത്തെ സാരമായി ബാധിക്കും എ കഥയാണ് ചിത്രം പറയുത്.
‘ധ്യാന്‍ അവതരിപ്പിക്കു വിനോദ് എന്നകഥാപാത്രവും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ അനിതയുടെയും കഥയാണ് ഐ ഡി പറയുത്. അനിത ഒരു സോഷ്യല്‍ മീഡിയ തട്ടിപ്പിന് ഇരയാകുതോട് കൂടിയാണ് സമാധാനമായി ജീവിച്ചിരു ഇവരുടെ ജീവിതം താറുമാറാകുത്. കുറ്റകൃത്യത്തിന് പിിലെ കുറ്റവാളികളെ അന്വേഷിക്കാനും കണ്ടെത്താനുമുള്ള വിനോദിന്റെ കഠിനമായ യാത്രയാണ് കഥാതന്തു’,. കേരളത്തില്‍ ത െസംഭവിച്ച ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തെടുത്ത സിനിമയാണിത്.. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുത്. കലാഭവന്‍ ഷാജോ, ജോണി ആന്റണി, ജയകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായര്‍, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന, ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയവരാണ് ഐ ഡി യിലെ മറ്റ് താരങ്ങള്‍.
ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റാ തുടങ്ങിയ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച ഫൈസല്‍ അലിയാണ് ഛായാഗ്രാഹണം. സഹസംവിധായകനായ കെ.ജെ വിനയനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഫായിസ് യൂസഫാണ് ലൈന്‍ പ്രൊഡ്യൂസര്‍. അജീഷ് ദാസന്‍ വരികളൊരുക്കിയപ്പോള്‍നിഹാല്‍ സാദിഖ് സംഗീതം കൈകാര്യം ചെയ്യുു. സുരേഷ് മിത്രക്കരിയാണ് പ്രൊഡക്ഷന്‍ കട്രോളര്‍. നിമേഷ് എം തണ്ടൂര്‍ ആര്‍’ും, മുഹമ്മദ് സുഹൈല്‍ പി പി എക്സിക്യൂ’ീവ് പ്രൊഡ്യൂസറുമായി എത്തുു. റിയാസ് കെ ബദറാണ് എഡിറ്റര്‍. ജയന്‍ പൂങ്കുളം മേക്കപ്പും, രാംദാസ് കോസ്ട്യുമും ഒരുക്കി. റീചാര്‍ഡ് ആന്റണിയാണ് സ്റ്റില്‍സ്. നിബിന്‍ പ്രേം ഡിസൈന്‍, ശിവപ്രസാദാണ് പി.ആര്‍.ഒ.

Leave a Reply

Your email address will not be published. Required fields are marked *