ഡിസ്‌നിയിലുും പിരിച്ചുവിടല്‍; 7000 പേര്‍ക്ക് ജോലി നഷ്ടമാകും

7000 തൊഴിലാളികളെ ഡിസ്‌നി പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് സൂചന. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.കമ്പനിയിലുടനീളമുള്ള 5.5 ബില്യണ്‍ ഡോളര്‍ ചിലവ് ലാഭിക്കുകയാണ് ഈ പിരിച്ചുവിടലിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഏകദേശം 1,90,000 ജീവനക്കാര്‍ ഡിസ്‌നിയിലുണ്ട്.പുതിയ സിഇഒ റോബര്‍ട്ട് ഇഗര്‍ ചുമതലയേറ്റ ഉടന്‍ തന്നെ ഡിസ്നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി തുടങ്ങിയതായി സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ യുഎസിലും കാനഡയിലും അടുത്തിടെ 200,000 വരിക്കാരെ മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. ഇതോടെ ആകെ വരിക്കാരുടെ എണ്ണം […]

Continue Reading

അജ്ഞാത ആകാശവസ്തു വെടിവച്ചുവീഴ്ത്തി യുഎസ് യുദ്ധവിമാനങ്ങള്‍

ചൈനീസ് ചാരബലൂണിനുശേഷം യുഎസ് ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തു വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങള്‍. വെള്ളിയാഴ്ചയാണ് പേടകം പ്രത്യക്ഷമായത്. എവിടെ നിന്നാണ് പേടകം വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.കഴിഞ്ഞ ആഴ്ച ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചൈനീസ് ചാര ബലൂണിനെക്കാള്‍ വളരെ ചെറുതായിരുന്നു ഈ വസ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച അറ്റ്ലാന്റിക് തീരത്ത് വച്ച് യുഎസ് യുദ്ധവിമാനം ഈ വസ്തുവിനെ വെടിവച്ചിട്ടതായി കിര്‍ബി പറഞ്ഞു. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ […]

Continue Reading

കൈക്കൂലിക്കേസില്‍ വില്ലേജ്എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

തൃശൂര്‍ കയ്പമംഗലം ഗ്രാമപഞ്ചായത്ത്് വിഇഒ കൈക്കൂലിക്കേസില്‍ പിടിയില്‍. വീടിന്റെ അറ്റകുറ്റപണിക്ക് അനുവദിച്ച ഫണ്ട് പാസാക്കാന്‍ പഞ്ചായത്ത് മെമ്പറില്‍ നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.ആര്‍. വിഷ്ണുവാണ് പിടിയിലായത്. 25,000 രൂപ അനുവദിക്കാന്‍ 1000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് എന്നാണ് പരാതി, നേരത്തെ കൈക്കൂലി വാങ്ങിയതിന് ഇയാളെ പഞ്ചായത്ത് അധികൃതര്‍ താക്കീത് ചെയ്തിരുന്നു. കയ്പമംഗലം ഗ്രാമപഞ്ചായത്ത് വഴി ഷഹര്‍ബാന്റെ വീട് അറ്റകുറ്റപണിക്ക് 50000 രൂപയാണ് ഫണ്ട് അനുവദിച്ചത്. ഇതില്‍ ആദ്യ ഗഡു 25000 രൂപ […]

Continue Reading

എറണാകുളത്ത് യുവാവ് കുത്തേറ്റുമരിച്ചു

വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. എറണാകുളം എടവണ്ണക്കാട് നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ (52) ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍ സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അനില്‍ തന്നെ സനോജിനെ എടവനക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും […]

Continue Reading

ആലപ്പുഴയില്‍ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു

സി.ഐ.ടി. യു നേതൃത്വം ഹൗസ് ബോട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ച ഫലംകണ്ടു. ആലപ്പുഴയിലെ ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു. ശമ്പളവര്‍ധവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായതോടെയാണ് സമരം ഒത്തുതീര്‍പ്പിനു വഴിയൊരുങ്ങിയത്. ജീവനക്കാരുടെ ശമ്പളം12,000 ത്തില്‍ നിന്നും 14,000 ആയി ഉയര്‍ത്തി. താല്‍ക്കാലിക ജീവനക്കാര്‍ ക്ക് ദിവസക്കൂലി 900 ല്‍ നിന്നും 950 രൂപയാക്കി ഉയര്‍ത്തി.

Continue Reading

പെരുങ്കളിയാട്ട ഉത്സവത്തിനിടെ ഭക്ഷ്യവിഷബാധ

മുച്ചിലോട്ട് പെരുങ്കളിയാട്ട ഉത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്ന സ്റ്റാളില്‍ നിന്നും വിറ്റ ഐസ്‌ക്രീമും ലഘുഭക്ഷണവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.പനിയും ഛര്‍ദിയും അവശതയും അനുഭവപ്പെട്ട ആളുകള്‍ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായാണ് ചികിത്സ തേടി.

Continue Reading

മാര്‍ അപ്രേം അവാര്‍ഡ് ബേസില്‍ ജോസഫിന്

മാര്‍ അപ്രേം അവാര്‍ഡിനു പ്രമുഖ സിനിമ നിര്‍മ്മാതാവും ,തിരക്കഥാകൃത്തും , ഡയറക്ടറും നടനുമായ ബേസില്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു . തോട്ടയ്ക്കാട് മാര്‍ അപ്രേം ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡ് സംഗീത ,സാഹിത്യ,കലാ മേഖലകളില്‍ മികച്ച സേവനം ചെയ്യുന്നവര്‍ക്കാണ് നല്‍കുന്നത്. ഫെബ്രുവരി 23 ന് വൈകിട്ട് 7 മണിക്ക് ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത , സഖറിയ മാര്‍ സേവേറിയോസ്‌ന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് നല്‍കും.

Continue Reading

വധശ്രമം; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ വധശ്രമക്കേസില്‍ അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര ഹെല്‍ത്ത് സെന്ററിലെ ഉദ്യോഗസ്ഥനായ കാവനാട് അരവിള ബര്‍ലിന്‍ മന്ദിരത്തില്‍ ബെര്‍ലിനെന്ന് വിളിക്കുന്ന ബോസ്‌കോയെയാണ് വധശ്രമക്കേസില്‍് അറസ്റ്റ് ചെയ്തത്.2021 മാര്‍ച്ചില്‍ കാവനാട് അരവിള സ്വദേശി ജോസഫ് ദാസനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഈ അറസ്റ്റ്. ജോസഫിനെ ആക്രമിച്ച സംഭവത്തില്‍ നേരത്തെ രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോസ്‌കോയുടെ നിര്‍ദ്ദേശാനുസരണമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയത്.ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ജോസഫ് ദാസന്‍ ഒരു വര്‍ഷത്തോളം ചികിത്സയില്‍ […]

Continue Reading

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം

പൂജപ്പുര സ്വദേശിയെ ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ആണ് ആക്രമണം നടന്നത്. പരിക്കേറ്റ മുഹമ്മദലി ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. പുലര്‍ച്ചെ 1.30 ന് ആണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.അതേസമയം, ഗുണ്ടകളെ പിടികൂടുന്നതിനായി ഓപ്പറേഷന്‍ ആഗ് തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം റൂറല്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 37 ഗുണ്ടകള്‍ ഉള്‍പ്പടെ 107 പേര്‍ അറസ്റ്റിലായി. ഇതില്‍ ഒമ്പത് പേര്‍ ഒളിവില്‍ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള […]

Continue Reading

എസ്എസ്എല്‍വി D2 വിക്ഷേപണം വിജയകരം

എസ്എസ്എല്‍വി വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യ. രാജ്യം പുതിയതായി നിര്‍മിച്ച ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റിലൂടെ അമേരിക്കന്‍ കമ്പനിയായ അന്റാരിസിന്റെ ജാനസ്-1, ചെന്നൈയിലെ സ്പേസ് കിഡ്സ്, ഇന്ത്യയുടെ ആസാദിസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളെയാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപണം ചെയ്തത്. 500 കിലോ വരെ ഭാരമുള്ള ചെറുഉപഗ്രഹങ്ങളെ വഹിക്കാന്‍ ഈ റോക്കറ്റിനാകും. ബഹിരാകാശത്തേക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ എസ്എസ്എല്‍വി അനുയോജ്യമാണ്.

Continue Reading