അമൽ നീരദിൻ്റെ പെണ്ണുങ്ങൾ

അഞ്ജലി അനിൽകുമാർ ——————————————————— മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ സമ്മാനിച്ച സംവിധായകനാണ് അമൽനീരദ്. തൻ്റെ ആദ്യ സംവിധാന സംരംഭമായ ‘ബിഗ് ബി’യിൽ അത്രകാലം മോളിവുഡ് പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേക്കിങ് സ്‌റ്റൈൽ ആണ് അമൽ തിരഞ്ഞെടുത്തത്. അക്കാലത്ത് അത് സ്വീകരിക്കപ്പെട്ടില്ലെങ്കിലും കാലം പോകെ യുവ പ്രേക്ഷകർ ‘ബിഗ് ബി’യെ ഏറ്റെടുത്തു. ഇപ്പോൾ മലയാളത്തിലെ ഒരു കൾട്ട് കൊമേഴ്‌സ്യൽ മൂവിയാണത്. ഏറ്റവുമൊടുവിൽ ‘ഭീഷ്മപർവ്വ’ത്തിൽ വരെ, ആ ‘അമൽ സ്‌റ്റൈൽ ഓഫ് മേക്കിങ്’ ആണ് നമ്മൾ കണ്ടത്…ആവർത്തിക്കുന്ന ചില ചേരുവകൾ […]

Continue Reading

കേരളാ കോൺഗ്രസ്സ് (എം)
രാഷ്ട്രീയത്തിൽ മിന്നും താരമായി ജോസ് കെ. മാണി

കേരളം എപ്പോഴും കൗതുകത്തോടെ കാതോർക്കുന്ന കേരളാ കോൺഗ്രസ്സ് (എം) രാഷ്ട്രീയത്തിൽ കെ.എം മാണിയെപ്പോലെ മികവ് തെളിയിച്ച് ജോസ് കെ.മാണി. കേരളാ കോൺഗ്രസ്സ് (എം) ൻ്റെ ജന്മദിനത്തിൽ പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി കേരളാ കോൺഗ്രസ്സിൻ്റെ ആകെ മുഖമായി മാറുന്നതാണ് ഈ കാലയളവിൽ കേരളം കണ്ടത്. മാണിസാറിൻ്റെ നിര്യാണത്തിനുശേഷം ഒരു നേതാവിനും അനുഭവിക്കേണ്ടി വരാത്ത കടുത്ത വെല്ലുവിളികളെയാണ് ജോസ് കെ.മാണി നേരിട്ടത്. മുതിർന്ന നേതാക്കന്മാർ മുഴുവൻ മറുവിഭാഗത്തിൽ ചേക്കേറുകയും സങ്കീർണ്ണമായ നിയമരാഷ്ട്രീയയുദ്ധങ്ങൾ പാർട്ടിയുടെ പേരിനും ചിഹ്നത്തിനുമായി […]

Continue Reading

തീർത്ഥാടകരെ വരവേല്ക്കാൻ
വിപുലമായ ക്രമീകരണങ്ങൾ
-ഡോ.എൻ.ജയരാജ്

കോവിഡ് മഹാമാരിക്കും മഹാപ്രളയത്തിനും ശേഷമുള്ള ഈ മണ്ഡല കാലത്ത് തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പ്രസ്താവിച്ചു.മണ്ഡലക്കാലത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് ആലോചിക്കുവാൻ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും യോഗംഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.ശബരിമല തീർത്ഥാടനം സുഗമവും സുരക്ഷിതവുമാകുന്നതിന് എല്ലാവകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.സുരക്ഷക്ക് ആവശ്യമായ പോലീസ് സംവിധാനമൊരുക്കുമെന്ന് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അറിയിച്ചു. ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും തീർത്ഥാടകർക്കായി […]

Continue Reading

കേരള നിയമസഭാ അന്താരാഷ്ട്ര
പുസ്തകോത്സവം 2022

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ധി ആഘോഷങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റേയും ഭാഗമായി കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം 2022 സംഘടിപ്പിക്കും. നവംബർ 28 മുതൽ ഡിസംബർ നാലു വരെയാണ് പുസ്തകോത്സവം നടക്കുകയെന്ന് സ്പീക്കർ എ. എൻ. ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാ സമുച്ചയത്തിനു ചുറ്റുമായി 150-ലേറെ സ്റ്റാൾ ഇതിനായി സ്ഥാപിക്കും. രാവിലെ പത്തു മണി മുതൽ രാത്രി എട്ടു വരെയാവും പ്രദർശനം. ദേശീയ, അന്തർദ്ദേശീയ പ്രസാധകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ […]

Continue Reading

എസ്ബിഐയുടെ 29 ശാഖകള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാം

കേരളത്തില്‍ തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 29 ശാഖകള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും എന്‍ക്യാഷ് ചെയ്യാനുമാകുമെന്ന് ധനമന്ത്രാലയം അറിയിച്ചു. നവംബര്‍ 9 മുതല്‍ 15 വരെ ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് അനുമതി നല്‍കും. രാഷ്ട്രീയ ഫണ്ടിംഗുകളില്‍ സുതാര്യത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്കുന്ന ധന സംഭാവനകളെയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ എന്നു പറയുന്നത്. ഇതു വഴി ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യാനും എന്‍ക്യാഷ് ചെയ്യാനും എസ്ബിഐയെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കേരളമുള്‍പ്പെടെയുള്ള […]

Continue Reading

മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി അരുണ മില്ലര്‍

യുഎസ് സംസ്ഥാനമായ മേരിലാന്‍ഡിന്റെ ലഫ്റ്റനന്റ് ഗവര്‍ണറായി ഇന്ത്യന്‍-അമേരിക്കന്‍ വംശജ അരുണ മില്ലറെ (57) തിരഞ്ഞെടുക്കപ്പെട്ടു. മേരിലാന്‍ഡ് എല്‍ജി റേസില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയായി ഇതോടെ അരുണ മില്ലര്‍ മാറി.ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് അരുണ മത്സരിച്ചത്. മോണ്ടഗോമറി കൗണ്ടിയില്‍ സിവില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനിയറായി 30 വര്‍ഷം സേവനമനുഷ്ഠിച്ചു. 2010 മുതല്‍ 2018 വരെ മേരിലാന്‍ഡ് ഡിസ്ട്രിക്റ്റ് 15ല്‍ നിന്നും സ്റ്റേറ്റ് ഹൗസ് അംഗമായി.ഹൈദരാബാദിലായിരുന്നു അരുണ മില്ലറുടെ ജനനം. ഇവര്‍ക്ക് ഏഴു വയസുള്ളപ്പോളാണ് കുടുംബം […]

Continue Reading

വാതിലില്‍ അനുസിത്താരയും വിനയ്‌ഫോര്‍ട്ടും

വിനയ് ഫോര്‍ട്ട്, അനു സിത്താര എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമായ വാതില്‍ ചിത്രത്തിന്റെ രണ്ടാമത്തെ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മെറിന്‍ ഫിലിപ്പ്, കൃഷ്ണ ശങ്കര്‍, സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്പാര്‍ക്ക് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷംനാദ് ഷബീര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ […]

Continue Reading

ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയും

ഫിഫ ലോകകപ്പിന് നവംബര്‍ 20ന് ഖത്തറില്‍ തിരിതെളിയും. വൈകീട്ട് 5 മണിക്ക് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. വര്‍ണശബളമായ പരിപാടികളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. വൈകീട്ട് 3 മണിമുതല്‍ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകള്‍ തുറക്കും. ലോകമെമ്പാടുമുള്ള രണ്ട് ദശലക്ഷത്തോളം കാണികള്‍ ലോകകപ്പില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടും. അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടന ചടങ്ങ്. സുപ്രീം കമ്മിറ്റിയുടെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇവന്റ് വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ […]

Continue Reading

ചീഫ് ജസ്റ്റിസായി ഡി .വൈ. ചന്ദ്രചൂഡ് ചമതലയേറ്റു

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് ചമതലയേറ്റു യു.യു. ലളിതിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്‌നിയമിതനായത്്. ചന്ദ്രചൂഡിന് രണ്ട് വര്‍ഷത്തെ കാലാവധി ഉണ്ട്. അതായത് 2024 നവംബര്‍ 10 വരെ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി തുടരും.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന ചീഫ് ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ്. 2016ലാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമിതനായത്.2000-ല്‍ […]

Continue Reading

ജ്ഞാനവാപി മോസ്‌കില്‍ ദിവസേന ആരാധന, ഹര്‍ജി വിധി പറയാനായി വീണ്ടും മാറ്റി

ജ്ഞാനവാപി മോസ്‌കില്‍ ദിവസേന ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി വിധി പറയാനായി വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന സിവില്‍ ജഡ്ജി മഹേന്ദ്ര പാണ്ഡെ അവധിയിലായതിനാല്‍ നവംബര്‍ 14ലേക്കാണ് മാറ്റിയത്. മോസ്‌കില്‍ നിത്യാരാധനക്ക് അനുമതി തേടിക്കൊണ്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിയത്. കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. മസ്ജിദ് മുഴുവന്‍ ഹിന്ദുക്കള്‍ക്ക് കൈമാറുക, മസ്ജിദിന്റെ പരിസരത്ത് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കുക, മസ്ജിദിനുള്ളില്‍ നിത്യാരാധന […]

Continue Reading