ഒമാന്‍ തീരത്ത് എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി

ഒമാന്‍ തീരത്ത് നിന്ന് 150 മൈല്‍ അകലെ എണ്ണ ടാങ്കറില്‍ ഡ്രോണ്‍ ഇടിച്ചിറങ്ങി. ലൈബീരിയന്‍ പതാക വഹിക്കുന്ന പസഫിക് സിര്‍ക്കോണ്‍ എന്ന എണ്ണക്കപ്പലിലാണ് ബോംബ് വാഹക ഡ്രോണ്‍ പതിച്ചത്. കപ്പലില്‍ ഡ്രോണ്‍ ഇടിച്ചെന്ന് കപ്പലിന്റെ ഉടമസ്ഥരായ സിംഗപ്പുര്‍ ആസ്ഥാനമായ ഈസ്റ്റേണ്‍ പസഫിക് ഷിപ്പിങ് കമ്പനി അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണ്. കപ്പലിന് ചെറിയ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍, എണ്ണ ചോര്‍ച്ച ഉണ്ടായിട്ടില്ല.സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും കമ്പനി അറിയിച്ചു.ഇസ്രയേലി ശതകോടീശ്വരന്‍ ഐഡാന്‍ ഓഫറിന്റെ ഉമസ്ഥതയില്‍ ഉള്ളതാണ് ഈസ്റ്റേണ്‍ പസഫിക് […]

Continue Reading

വസീം ജാഫര്‍ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകന്‍

ഐപിഎല്‍ ടീമായ പഞ്ചാബ് കിംഗ്‌സിന്റെ ബാറ്റിംഗ് പരിശീലകനായി ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍. ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു. 2019ല്‍ പഞ്ചാബിന്റെ ബാറ്റിംഗ് പരിശീലകനായി സ്ഥാനമേറ്റ ജാഫര്‍ 2021 വരെ ടീമിലുണ്ടായിരുന്നു.ഐപിഎല്‍ താരലേലം ഡിസംബര്‍ 23ന് കൊച്ചിയിലാണ് നടക്കുക. മിനി ലേലമാവും കൊച്ചിയില്‍ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. കഴിഞ്ഞ സീസണില്‍ ആകെ 90 […]

Continue Reading

ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി ഇന്നെത്തും

ശബരിമലയില്‍ തിരക്കേറുന്നു. ദേവസം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണു ദേവസം ബോര്‍ഡിന്റെ തീരുമാനം. പുലര്‍ച്ചെ മൂന്നു മണിക്കാണ് നട തുറന്നത്. മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. നിരവധി ഭക്തരാണ് ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത്.ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീര്‍ത്ഥാടകര്‍ സന്നിധാനത്തേക്ക് എത്തുന്നുണ്ട്.12 സ്ഥലങ്ങളില്‍ തത്സമയ ബുക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലില്‍ മാത്രം […]

Continue Reading

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി

കേരളഗവൺമെൻ്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജിൻ്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമായി. രണ്ട് ദാർശനികരുടെ കൂടിക്കാഴ്ചനടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ടെന്നാണ് തലക്കെട്ട്ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം.രണ്ട് ദാർശനികരുടെ കൂടിക്കാഴ്ച നടന്നിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. ‘നോക്കൂ, എത്ര മഹത്തായ ദിവസമായിരുന്നത്.1922 നവംബർ 15 നാണ് രവീന്ദ്രനാഥ ടാഗോർ തന്റെ സന്തതസഹചാരി സി.എഫ്.ആൻഡ്രൂസിനൊപ്പം ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കാണുന്നത്.ടാഗോറും ശ്രീനാരായണഗുരും കവികളാണെന്നതും ഈ കൂടിക്കാഴ്ചയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. ഗുരുവിന്റെ സന്ദേശങ്ങളിൽ നല്ലൊരു ഭാഗവും കാവ്യ […]

Continue Reading

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃത്വത്തിലേക്ക്

ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിഅന്തരിച്ച സി പി ഐ എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷനിലേക്ക്. കെ സി എ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷ് കോടിയേരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമാണ് ബിനീഷ് കോടിയേരി. നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാനദിനം കഴിഞ്ഞിട്ടും ബിനീഷ് കോടിയേരിക്ക് എതിരെ ആരും പത്രിക നല്‍കിയില്ല. ഇതോടെ ബിനീഷ് കോടിയേരി […]

Continue Reading

നാടകമേ… ജീവിതം, എന്‍.എന്‍.പിള്ളയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പ്

ഗോഡ് ഫാദറിലെ അഞ്ഞൂറാനെ അറിയാത്തവരാരുമുണ്ടാകില്ല. എന്നാല്‍ അദ്ദേഹം പിന്നിട്ട ജീവിതവഴിയും അനുഭവങ്ങളും അധികമാര്‍ക്കും അറിയില്ല, നാടകം ജീവിതമാക്കിയ മനുഷ്യന്‍, ജീവിതം നാടകമാക്കിയ മനുഷ്യനും! മലയാള നാടക ആചാര്യന്‍മാരില്‍ ഒരാളായിരുന്ന എന്‍. എന്‍. പിള്ളയെക്കുറിച്ച് ഒറ്റവാക്കില്‍ ഇങ്ങനെ കുറിക്കാം.1918 ഡിസംബര്‍ 27-ന് വൈക്കത്ത് ജനിച്ച എന്‍എന്‍ പിള്ളയുടെ പൂര്‍ണ്ണനാമം: എന്‍. നാരായണ പിള്ള എന്നാണ് . കോട്ടയം സി.എം.എസ്. കോളജില്‍ പഠിച്ചു. ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതോടെ നാടുവിട്ട് മലയയില്‍ എത്തി. അവിടെ ഒരു എസ്റ്റേറ്റ് മാനേജരായി ജോലി നോക്കി. […]

Continue Reading

ഡല്‍ഹി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കറെന്ന ചെറുപ്പക്കാരിയെ അതിദാരുണമായി കൊലപെടുത്തിയ പ്രതി അഫ്താബ് പൂനെവാലയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ശ്രദ്ധ വാള്‍ക്കറിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ മെഹ്റോളിയിലെ വനമേഖലയില്‍ പോലീസ് കണ്ടെത്തി. മൃതദേഹഭാഗങ്ങള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തും. അതേസമയം യുവതിയെ കൊന്ന് വെട്ടിനുറുക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജ് ഫൊറന്‍സിക് സംഘം പരിശോധിച്ചു. മെഹ്റോളി പോലീസ് സ്റ്റേഷനിലെത്തിയാണ് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയത്. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയിലും ഇന്നലെ പ്രതിയുമായി […]

Continue Reading

ടൂറിസ്റ്റ് വാഹന അനുമതി ചട്ടത്തിന്റെ
കരട് വിജ്ഞാപനം പുറത്തിറക്കി

ടൂറിസ്റ്റ് വാഹന അനുമതി ചട്ടത്തിന്റെ കരട് വിജ്ഞാപനം പുറത്തിറക്കി. പെര്‍മിറ്റ് നടപടികള്‍ കൂടുതല്‍ കര്‍ശനവും കരുതലോടെയുമാക്കുന്നതിനാണ് പുതിയ വിജ്ഞാപനം എന്നാണ് കേന്ദ്ര മോട്ടോര്‍വാഹന ഗതാഗത വകുപ്പ് വിശദീകരിക്കുന്നത്. ടൂറിസ്റ്റ് വാഹനങ്ങളുടെ പെര്‍മിറ്റുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ കരട് വിജ്ഞാപനത്തില്‍ ഉണ്ട്. വലുപ്പത്തിന് അനുസരിച്ച് ടൂറിസ്റ്റ് വാഹനങ്ങളെ പലതായി തിരിച്ച് ചെറി വാഹനങ്ങള്‍ക്ക് കുറഞ്ഞ ഫീസ് ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങളാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. ചെറുകിട ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആശ്വാസം പകരുന്ന വ്യവസ്ഥകളാണ് കരട് വിജ്ഞാപനത്തില്‍ ഉള്ളതെന്നും പറയുന്നു. പരിസ്ഥിതി […]

Continue Reading

ബിവൈഡി അറ്റോ 3വില 33.99 ലക്ഷം

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബിവൈഡി ഈയിടെ അവതരിപ്പിച്ചഎസ്യുവി ബിവൈഡി അറ്റോ 3യുടെ വില 33.99 ലക്ഷം രൂപയാണെന്ന് (എക്സ് ഷോറൂം ഇന്ത്യ) പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം 11ന് ബുക്കിംഗ് ആരംഭിച്ച കാറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബി വൈഡി ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് ( ഇലക്ട്രിക് യാത്രാ വാഹന വിഭാഗം) സഞ്ജയ് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിനോടകം 1500ഓളം യൂണിറ്റുകളാണ് ബുക്ക് ചെയ്തത്. ബോള്‍ഡര്‍ ഗ്രേ, പാര്‍ക്കര്‍ റെഡ്, സ്‌കൈ വൈറ്റ്, സര്‍ഫ് ബ്ലൂ എന്നീ […]

Continue Reading

നെല്ലു സംഭരണം: 129 കോടി രൂപ
സര്‍ക്കാര്‍അനുവദിച്ചു

നെല്ലുസംഭരണ പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനായി സര്‍ക്കാര്‍ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണില്‍ നെല്ലുനല്‍കിയിട്ടുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും നെല്ലിന്റെ വില നാളെ മുതല്‍ ലഭിക്കുന്നതിനാണിതെന്നു ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഭാവിയില്‍ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം ലഭ്യമാക്കുന്നതിനായി സപ്ലൈകോ കേരള ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിനു ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading