നെല്ലുസംഭരണ പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നു സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കുന്നതിനായി സര്‍ക്കാര്‍ 129 കോടി രൂപ കൂടി അനുവദിച്ചു. ഈ സംഭരണ സീസണില്‍ നെല്ലുനല്‍കിയിട്ടുള്ള മുഴുവന്‍ കര്‍ഷകര്‍ക്കും നെല്ലിന്റെ വില നാളെ മുതല്‍ ലഭിക്കുന്നതിനാണിതെന്നു ഭക്ഷ്യ മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ഭാവിയില്‍ നെല്ല് സംഭരിച്ചാല്‍ ഉടന്‍ പണം ലഭ്യമാക്കുന്നതിനായി സപ്ലൈകോ കേരള ബാങ്കുമായി കരാറിലേര്‍പ്പെടുന്നതിനു ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

