ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും;രണ്ട് ഉത്തരവുകള്‍ അപ് ലോഡ് ചെയ്തു. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് രണ്ട് ഉത്തരവുകൾ പരീക്ഷണാടിസ്ഥാനത്തിൽ മലയാളത്തിൽ പുറത്തിറക്കിയത്.രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായിട്ടാണ് ഇത്തരമൊരു നടപടി. കടുകട്ടി ഇംഗ്ലീഷ് പദപ്രയോഗങ്ങൾ, സാധാരണക്കാർക്ക് മനസിലാകാത്ത നിയമസംഹിതകൾ, കോടതി വിധിന്യായങ്ങൾ വായിച്ചുമനസിലാക്കിയെടുക്കാൻ സാധാരണക്കാരന് പെടാപ്പാടായിരുന്നു.ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്. കോടതിയുത്തരവുകളെ സാധാരണക്കാരുമായി അടുപ്പിക്കുന്നതിന് പ്രാദേശികഭാഷകളിൽ പരിഭാഷ വേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് തന്നെ അടുത്തയിടെ നിരീക്ഷിച്ചിരുന്നു. കേരളാ ഹൈക്കോടതിയാണ് ഈ നിർദേശം അംഗീകരിച്ച് രണ്ട് ഉത്തരവുകൾ മലയാളത്തിലാക്കി […]

Continue Reading

ഇൻ കാർ റിലീസ് മാർച്ച് 3ന്

ഹർഷ് വർദ്ധൻ സംവിധാനം ചെയ്ത ‘ഇൻകാർ’ എന്ന സിനിമ യഥാർത്ഥ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. 2023 മാർച്ച് 3-ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭയ് ഡിയോളിന്റെ ‘നാനു കി ജാനു’, ഗോവിന്ദയുടെ ‘ഫ്രൈഡേ’യും നിർമ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇൻ കാറും നിർമ്മിച്ചിരിക്കുന്നത്. ഈ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇൻകാറെന്ന് നാഷണൽ അവാർഡ് ജേതാവ് കൂടിയായ ചിത്രത്തിലെ നായിക റിതിക സിം​ഗ് പറഞ്ഞു. സിനിമ കാണുമ്പോൾ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം കണക്ടഡായിരിക്കും. […]

Continue Reading

വീട്ടമ്മയെ തലക്കടിച്ച് കൊന്ന മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം.സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ […]

Continue Reading

ഒറ്റമരം
ചിത്രീകരണം കോട്ടയത്ത്‌ തുടങ്ങി.

മോസ്കോ കവല എന്ന ചിത്രത്തിന് ശേഷം ബിനോയ്‌ വേളൂർ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത്‌ ആരംഭിച്ചു.ബാബു നമ്പൂതിരി യാണ്‌ കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്. നീന കുറുപ്പ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.കൈലാഷ്, ഹരിലാൽ, സോമു മാത്യു, കോട്ടയം പുരുഷൻ, സുനിൽ സഖറിയ,മനോജ്‌, ഡോ. അനീസ്‌ മുസ്തഫ, കൃഷ്ണ പ്രഭ, ലക്ഷ്മി സുരേഷ്, മഞ്ജു…. തുടങ്ങിയവർ അഭിനയിക്കുന്നു. ബാനർ സൂര്യ ഇവന്റ് ടീം, ക്യാമറ രാജേഷ് പീറ്റർ, എഡിറ്റിംഗ് […]

Continue Reading

അജ്ഞാതൻ്റെ 11 കോടി രൂപ സഹായം

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതനായ ഒന്നര വയസുകാരന് അജ്ഞാതൻ്റെ 11 കോടി രൂപയുടെ സഹായം. അങ്കമാലി സ്വദേശിയായ നിർവാൻ സാരഗിനാണ് വിദേശത്തു നിന്നും അജ്ഞാതനായ വ്യക്തിയുടെ കനിവുണ്ടായത്‌. നിർവാൻ്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യൻ ഡോളറാണ് (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) കൈമാറിയത്. ഇതോടെ, നിർവാണിന്റെ ചികിത്സാ സഹായ നിധിയിൽ 16 കോടിയിലധികം രൂപയായി. ആകെ 17.5 കോടിയോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടത്. തന്നേക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിര്‍ദേശത്തോടെയാണ് ഇദ്ദേഹം […]

Continue Reading

മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ

മഞ്ജു വാര്യ‍ർ സാക്ഷി വിസ്താരത്തിനായി വിചാരണക്കോടതിയിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്‍റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റൽ തെളിവിന്‍റെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ വിസ്തരിക്കുന്നത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. 

Continue Reading

സത്യജിത്റേ ഫിലിം സോസൈറ്റിയുടെ അവാർഡുകൾ സമ്മാനിച്ചു

സത്യജിത് റെഫിലിം സോസൈറ്റിയുടെ 5- മത് ചലച്ചിത്ര പുരസ്‌കാരങ്ങൾ ഫെബ്രുവരി 17 ന് അവാർഡുകൾ സമ്മാനിച്ചു. ജോഷി മാത്യു സംവിധാനം ചെയ്ത നൊമ്പരക്കൂട് എന്ന സിനിമക്ക് 3 അവാർഡുകൾ ലഭിച്ചു.ഏറ്റവും നല്ല സിനിമ നൊമ്പരക്കൂട്. ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സോമു മാത്യുവിന് ജൂറിയുടെ പ്രത്യേക പരാമർശം. ഏറ്റവും നല്ല പുതുമുഖ നടി ഹർഷിദ പിഷാരടി യാണ്.സത്യ ജിത് റേ സിനിമ പുരസ്‌കാരത്തിന് സംവിധായകൻ കമൽ അർഹനായി.മികച്ച നടന്മാരായി ഹരിശ്രീ അശോകൻ ( ഹാസ്യം ) […]

Continue Reading

നാണ്യവിള ജലസേചനം അടുത്ത ലക്ഷ്യം – മന്ത്രി റോഷി അഗസ്റ്റിന്‍

നെല്‍പ്പാടങ്ങളിലെ ജലസേചനത്തിന് പുറമെ നാണ്യവിളത്തോട്ട ങ്ങളിലേക്കുള്ള ജലസേചനമാണ് അടുത്ത ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മുള്ളന്‍കൊല്ലിയില്‍ ജലജീവന്‍ മിഷന്‍ രണ്ടാംഘട്ട ശുദ്ധജല വിതരണ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നാണ്യവിളകളില്‍ നിന്നും കൂടുതല്‍ വരുമാനം ഇതുവഴി കര്‍ഷകര്‍ക്ക് ലഭിക്കും. 50 മുതല്‍ 60 വരെ കര്‍ഷകരെ ഒരു യൂണിറ്റായി കണക്കാക്കിയാണ് പദ്ധതി നടപ്പാക്കുക.  കൃഷിക്ക് ജലസേന സൗകര്യം അത്യന്താപേക്ഷിതമാണ്. കൃഷിയിടങ്ങള്‍ നിലനിര്‍ത്തുന്നതിനും വ്യാപിപ്പിക്കുന്നതിനും ആവശ്യമായ പിന്തുണ നല്‍കും.  കൃഷിയിടങ്ങളിലെ ജലസേചനത്തിന് മുന്‍ഗണന […]

Continue Reading

ഡിംപിൾ കപാഡിയയ്‌ക്കൊപ്പം കാണുന്ന പെൺകുട്ടിയാര് ?

ഈ പെൺകുഞ്ഞ് കാണാൻ വളരെ സുന്ദരിയാണ്. അവളുടെ അച്ഛനും അക്കാലത്ത് ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു, അവളുടെ ഭർത്താവ് ഇന്ന് വ്യവസായത്തിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാളാണ്. സെലിബ്രിറ്റികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു, അവരെ തിരിച്ചറിയാൻ വെല്ലുവിളിക്കുന്നു. അത്തരത്തിലുള്ള ഒരു നടിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ഫോട്ടോയിൽ കാണുന്ന പെൺകുട്ടി പ്രശസ്ത ബോളിവുഡ് നടിയാണ്. ഫോട്ടോയിൽ കാണുന്ന പെൺകുട്ടി മറ്റാരുമല്ല, ട്വിങ്കിൾ ഖന്നയാണ്. ഡിംപിൾ കപാഡിയയുടെ മൂത്ത മകളാണ് ട്വിങ്കിൾ […]

Continue Reading

എന്‍ ഊര്; ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ലക്കിടി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ്‌സൈറ്റ് ജില്ലാ കളക്ടര്‍ എ. ഗീത ലോഞ്ച് ചെയ്തു. എന്‍ ഊരിലേക്കുള്ള പ്രവേശനത്തിന് ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21 മുതല്‍ ഓണ്‍ലൈനായി www.enooru.co.in എന്ന വെബ്‌സൈറ്റിന്റെ ബീറ്റ വേര്‍ഷനിലൂടെ പ്രതിദിനം 1500 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 500 ടിക്കറ്റുകള്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടലൂടെ സന്ദര്‍ശകര്‍ക്ക് ഓഫ്ലൈനായും ലഭ്യമാകും. നിലവിലെ പ്രതിദിനം 2000 ആളുകള്‍ക്കുള്ള […]

Continue Reading