മോസ്കോ കവല എന്ന ചിത്രത്തിന് ശേഷം ബിനോയ് വേളൂർ കഥ, തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഒറ്റമരം എന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്ത് ആരംഭിച്ചു.
ബാബു നമ്പൂതിരി യാണ് കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുന്നത്.


നീന കുറുപ്പ് മറ്റൊരു പ്രധാന വേഷം ചെയ്യുന്നു.
കൈലാഷ്, ഹരിലാൽ, സോമു മാത്യു, കോട്ടയം പുരുഷൻ, സുനിൽ സഖറിയ,മനോജ്, ഡോ. അനീസ് മുസ്തഫ, കൃഷ്ണ പ്രഭ, ലക്ഷ്മി സുരേഷ്, മഞ്ജു…. തുടങ്ങിയവർ അഭിനയിക്കുന്നു.

ബാനർ സൂര്യ ഇവന്റ് ടീം, ക്യാമറ രാജേഷ് പീറ്റർ, എഡിറ്റിംഗ് സോബി എഡിറ്റ് ലൈൻ, കലാസംവി ധാനം ജി. ലക്ഷ്‌മൺ. മാലം, കോസ്റ്റുംസ് ജയമോൾ, മേക്കപ്പ് രാജേഷ് ജയൻ, സംഗീതം ബൈജു ഏദൻ തോട്ടം, ഗാനം ജയകുമാർ കെ. പവിത്രൻ.
ഒറ്റമര ത്തിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാകും.
വാർത്ത/ ജി.കൃഷ്ണൻ മാലം
