കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ്
ബസുകളുടെ ‘ആയുസ് ‘ നീട്ടി

LATEST

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലപരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ എട്ടുവര്‍ഷത്തിനു മുകളിലും 10 വര്‍ഷത്തിനു താഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചര്‍ മുതല്‍ മുകളിലേക്കുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ പഴക്കം 10 വര്‍ഷമാകുന്നതു വരെ സര്‍വീസ് നടത്തുന്നതിനാണ് സര്‍ക്കാര്‍ അനുമതി അനുമതി നല്‍കിയത്. കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, പ്രീമിയം, എസി വിഭാഗത്തിലുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ നിലവിലെ അനുവദനീയമായ കാലപരിധി ഒന്‍പതു വര്‍ഷമാണ്. നിലവില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ കാലപരിധി അവസാനിക്കുന്ന 159 സൂപ്പര്‍ ക്ലാസ് ബസുകളാണുള്ളത്. ശബരിമല-മണ്ഡല-മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായി പുതിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ നരത്തിലിറക്കാന്‍ സാധിക്കാത്തതിനാല്‍ ബസുകളുടെ കാലപരിധി 10 വര്‍ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ബസുകളുടെ കാലപരിധി ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *