സംസ്ഥാന സ്‌കൂള്‍ നീന്തല്‍: തിരുവനന്തപുരത്തിനു കിരീടം

LATEST


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ നീന്തല്‍ ചാന്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരത്തിന് കിരീടം. 79 സ്വര്‍ണവും 65 വെള്ളിയും 54 വെങ്കലവും നീന്തിയെടുത്താണ് ചാന്പ്യന്‍പട്ടം നേടിയത്. രണ്ടാംസ്ഥാനം നേടിയ എറണാകുളം ജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് 705 പോയിന്റ് നേടി തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. 13 സ്വര്‍ണവും 12 വെള്ളിയും 15 വെങ്കലവുമടക്കം 139 പോയിന്റ് നേടിയാണ് എറണാകുളം രണ്ടാമതെത്തിയത്. ആറു സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവുമടക്കം 75 പോയിന്റോടെ ആതിഥേയ ജില്ലയായ തൃശൂര്‍ മൂന്നാംസ്ഥാനം നേടി. കോട്ടയം (58) പാലക്കാട് (55) ജില്ലകള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം കണ്യാര്‍കുളങ്ങര ഗവ. ഗേള്‍സ് എച്ച്എസ്എസിനാണ് കിരീടം. 11 സ്വര്‍ണവും 10 വെള്ളിയും 11 വെങ്കലവുമടക്കം 96 പോയിന്റ് മുങ്ങിയെടുത്താണ് കണ്യാര്‍കുളങ്ങര ചാന്പ്യന്മാരായത്. 13 സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലമടക്കം 82 പോയിന്റോടെ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസ് റണ്ണറപ്പായി. തിരുവനന്തപുരം തിരുവല്ലം എച്ച്എസ്എസ് ആറു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 54 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
തിരുവനന്തപുരം നെടുവേലി കോഞ്ചിറ ഗവ. എച്ച്എസ്എസ് നാലു സ്വര്‍ണവും 10 വെള്ളിയും ഒരു വെങ്കലവുമായി 51 പോയിന്റോടെ നാലാം സ്ഥാനത്തും, പിരപ്പന്‍കോട് ഗവ. വിഎച്ച്എസ്എസ് അഞ്ചു സ്വര്‍ണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 51 പോയിന്റും അഞ്ചാം സ്ഥാനവും നേടി. 50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ മത്സരിച്ച വെഞ്ഞാറമൂട് ജിഎച്ച്എസ്എസിലെ എംആര്‍ സ്മൃതികേയാണ് ചാന്പ്യന്‍ഷിപ്പിലെ വേഗമേറിയ താരം. 50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ജൂണിയര്‍ ഗേള്‍സ് വിഭാഗത്തില്‍ മത്സരിച്ച തുണ്ടത്തില്‍ എംവിഎച്ച്എസിലെ മെഹ്ലു ഘോയാണ് വേഗറാണി.

Leave a Reply

Your email address will not be published. Required fields are marked *