ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെടൈറ്റില്‍ ഇന്ന് പുറത്തുവിടും

ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സോണി മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്.തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, […]

Continue Reading

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകന്‍കെ.വിശ്വനാഥ് (92) അന്തരിച്ചു

പ്രശസ്ത തെന്നിന്ത്യന്‍ സംവിധായകനും ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാര ജേതാവുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും സൂപ്പര്‍ഹിറ്റ് സിനിമകളെടുത്ത കെ.വിശ്വനാഥിന് 5 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്. 1992ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2016ലാണു ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം ലഭിച്ചത്.

Continue Reading

പിഎഫ്‌ഐ ബന്ധമില്ലാത്തവരുടെ പേരിലെ ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവ്

പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടെ പേരില്‍ എടുത്ത ജപ്തി നടപടികള്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മലപ്പുറത്തെ ടി.പി. യൂസഫ് അടക്കം 18 പേര്‍ക്കെതിരായ നടപടി പിന്‍വലിക്കാനാണ് നിര്‍ദ്ദേശം. ജപ്തി നടപ്പാക്കിയതില്‍ വീഴ്ച പറ്റിയെന്നും ഇത് ബോധമായതോടെ നടപടികള്‍ നിര്‍ത്തി വെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.മിന്നല്‍ ഹര്‍ത്താലില്‍ 5.20 ലക്ഷം രൂപയുടെ പൊതു മുതല്‍ നഷ്ടം ഈടാക്കാനാണ് പി എഫ് ഐ ഭാരവാഹികളുടെ ആസ്തി വകകള്‍ കണ്ട് കെട്ടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.ആദ്യഘട്ടം നടപടികളില്‍ മെല്ലപ്പോക്ക് നടത്തിയ സര്‍ക്കാര്‍ ഹൈക്കോടതി […]

Continue Reading

ബൈബിള്‍ കത്തിച്ച സംഭവം; ശക്തമായ നിയമ നടപടി ഉണ്ടാവണമെന്ന് കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാം

ബൈബിള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കൂറ്റവാളിക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവണമെന്ന് കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍.മതവിശ്വാസികള്‍ പവിത്രമായി കരുതുന്ന വേദപുസ്തകങ്ങളെയും ആരാധ്യവസ്തുക്കളെയും ആരാധനാലയങ്ങളെയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.മതസൗഹാര്‍ദ്ദം തകര്‍ക്കാനും നാട്ടില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളുമുണ്ടാക്കാനും ഹേതുവായേക്കാവുന്ന ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ പങ്കുചേരുന്നു. ഇത്തരം തിന്മകള്‍ക്കെതിരെ എല്ലാ മതവിശ്വാസികളും ഒന്നിച്ചുനില്‍ക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

Continue Reading

കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പഴയങ്ങാടിയില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു

കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹനാപകടം. രണ്ട് സ്ത്രീകള്‍ മരിച്ചു. പഴയങ്ങാടി പാലത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.സ്‌കൂട്ടര്‍ യാത്രക്കാരി ചെറുകുന്ന് സ്വദേശിനി സിപി വീണ (47), കാര്‍ ഓടിച്ചിരുന്ന പഴയങ്ങാടിയിലെ ഫാത്വിമ (24) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലടിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഈ റൂടില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

വിദേശ വനിതയ്ക്ക് നേരെ ബലാല്‍സംഗ ശ്രമം; കേസെടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി

വിദേശ വനിതയെ ടാക്‌സി ഡ്രൈവറുടെ നേതൃത്വത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കാന്‍ ഡിസിപി നിര്‍ദ്ദേശം നല്‍കി. വിഴിഞ്ഞം അടിമലത്തുറയില്‍ വച്ച് വിദേശ വനിതയെ അഞ്ചംഗസംഘം കൂട്ടം ചേര്‍ന്ന് ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.സംഭവം നടന്ന് 48 മണിയ്ക്കൂര്‍ കഴിഞ്ഞിട്ടും വിഴിഞ്ഞം പോലീസ് കേസ് എടുക്കാത്തത് വിവാദമായതിനെ തുടര്‍ന്നാണ് ഡിസിപി നിര്‍ദ്ദേശം നല്‍കിയത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ ഹോട്ടല്‍ ഷെഫ് സംഭവം തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി രക്ഷപ്പെട്ടു ഹോട്ടലില്‍ അഭയം […]

Continue Reading

കളിപ്പാട്ടക്കച്ചവടത്തിന്റെ മറവില്‍ ബ്രൗണ്‍ ഷുഗര്‍ വില്പന; മിങ്കുഭായ് പിടിയില്‍

ഉത്തരേന്ത്യന്‍ സ്വദേശി ബ്രൗണ്‍ ഷുഗറുമായി പിടിയില്‍. ഉത്തര്‍പ്രദേശ് ബറേലി സ്വദേശി വിപിന്‍ കുമാര്‍ റസ്‌തോജി (മിങ്കു ഭായ്) (70) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. പരിശോധിച്ച് നോക്കിയതില്‍ അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത് എന്ന് എക്‌സൈസ് അറിയിച്ചു. സ്‌കൂള്‍ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തിവരികയായിരുന്നു ഇയ്യാള്‍.60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പിടിച്ചെടുത്തു. കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍പ്പന നടത്തുന്ന ഇയാളുടെ പക്കലേക്ക് വൈകുന്നേരമാകുന്നതോടെ […]

Continue Reading

ലൈംഗിക പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് കൊച്ചിയില്‍ അറസ്റ്റില്‍

സിനിമയില്‍ അവസരവും വിവാഹവാഗ്ദ്ധാനവും നല്‍കി പീഡനം, സിനിമാ നിര്‍മ്മാതാവും വിവാദ വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റുചെയ്തു. തൃശൂര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.2000 മുതല്‍ വയനാട്, മുംബയ്, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയില്‍ പറയുന്നത്.78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു എന്നും പരാതിയില്‍ പറയുന്നുണ്ട്.കഴിഞ്ഞ മാസമാണ് യുവതി പരാതിയുമായി എറണാകുളം സെന്‍ട്രല്‍ പൊലീസിനെ സമീപിച്ചത്.തുടര്‍ന്ന് കേസെടുത്തെങ്കിലും മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ജാമ്യം നല്‍കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചോദ്യംചെയ്യലിന് […]

Continue Reading

ബൈക്ക് മോഷണം: തമിഴ്‌നാട് സ്വദേശിയെ കണ്ണൂരില്‍നിന്നു പിടികൂടി

ബൈക്ക് മോഷ്ടിച്ച കേസില്‍ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പവന്‍ താര്‍ ഭാരതീദാസന്‍ നഗര്‍ രാധാപുരം വേല്‍ മകന്‍ കുമാര്‍.വി (25) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂര്‍ ക്ഷേത്രത്തിനു സമീപത്തുള്ള നിര്‍മ്മാണ സ്ഥാപനത്തില്‍ നിന്നുമാണ് ഇയ്യാള്‍ ബൈക്ക് മോഷ്ടിച്ചത്.കഴിഞ്ഞ നവംബര്‍ 30ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ജെസിബി ഓപ്പറേറ്ററായി ഇയാള്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപന ഉടമയുടെ ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചുകൊണ്ട് കടന്നു കളഞ്ഞത്. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന […]

Continue Reading

മലപ്പുറം സഹകരണ ബാങ്ക്-കേരള ബാങ്ക് ലയനംസഹകരണ ആശയത്തിന് എതിര് സുപ്രീം കോടതി

മലപ്പുറം സഹകരണ ബാങ്കിനെ നിര്‍ബന്ധിച്ച് കേരള ബാങ്കില്‍ ലയിപ്പിയ്ക്കുന്നുവെന്നാരോപിച്ച് മലപ്പുറം സഹകരണ ബാങ്ക് ഭരണസമിതി നല്‍കിയ പരാതിയില്‍ കേരള ബാങ്കിനെതിരെ സുപ്രീം കോടതിയുടെ വിമര്‍ശനം. മലപ്പുറം സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. സഹകരണ ആശയത്തിന് എതിരാണ് കേരള ബാങ്ക് നടപടിയെന്നും ലയനം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.കേരള ബാങ്ക് ലയനം തടയാന്‍ മലപ്പുറം സഹകരണ ബാങ്കിന് ഹൈക്കോടതിയെ സമീപിയ്ക്കാമെന്നും സുപ്രീം കോടതിക്ക് അതില്‍ ഇടപെടാനാക്കില്ലെന്നും വിധിയില്‍ പറയുന്നു.

Continue Reading