കണ്ണൂര്‍ പഴയങ്ങാടിയില്‍ വാഹനാപകടം. രണ്ട് സ്ത്രീകള്‍ മരിച്ചു. പഴയങ്ങാടി പാലത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.സ്‌കൂട്ടര്‍ യാത്രക്കാരി ചെറുകുന്ന് സ്വദേശിനി സിപി വീണ (47), കാര്‍ ഓടിച്ചിരുന്ന പഴയങ്ങാടിയിലെ ഫാത്വിമ (24) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലടിക്കുകയായിരുന്നു. പഴയങ്ങാടി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് ഈ റൂടില്‍ ഗതാഗതം തടസപ്പെട്ടു.

