ബൈബിള്‍ കത്തിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ കൂറ്റവാളിക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവണമെന്ന് കോഴിക്കോട് പാളയം മസ്ജിദ് ചീഫ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍.
മതവിശ്വാസികള്‍ പവിത്രമായി കരുതുന്ന വേദപുസ്തകങ്ങളെയും ആരാധ്യവസ്തുക്കളെയും ആരാധനാലയങ്ങളെയും അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദ്ദം തകര്‍ക്കാനും നാട്ടില്‍ കുഴപ്പങ്ങളും സംഘര്‍ഷങ്ങളുമുണ്ടാക്കാനും ഹേതുവായേക്കാവുന്ന ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ പാടില്ലാത്തതാണ്. ക്രൈസ്തവ വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ പങ്കുചേരുന്നു. ഇത്തരം തിന്മകള്‍ക്കെതിരെ എല്ലാ മതവിശ്വാസികളും ഒന്നിച്ചുനില്‍ക്കണമെന്നും ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.

