ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെടൈറ്റില്‍ ഇന്ന് പുറത്തുവിടും

Cinema


ലോകേഷ് കനകരാജ് വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടും. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ദളപതി 67 നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സോണി മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്.തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67.
ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഏറെ ആവേശത്തോടൊണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ദളപതി 67 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 16 കോടിക്കാണ് ഓഡിയോ റൈറ്റ്‌സ് വിറ്റു പോയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെയും ഒരുക്കാത്ത ഗാനമാണ് ഇത്രയും രൂപയ്ക്ക് വിറ്റു പോയതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *