അമൂല്‍ പാലിന്റെ വില വര്‍ദ്ധിപ്പിച്ചു

India


പാലിന്റെ വില വര്‍ദ്ധിപ്പിച്ച് അമൂല്‍. കമ്പനി പായ്ക്കറ്റ് പാലിന്റെ എല്ലാ വിഭാഗങ്ങളുടേയും വില 3 രൂപ വീതമാണ് വര്‍ദ്ധിപ്പിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇത് നാലാംതവണയാണ് അമൂല്‍ പാല്‍വില വര്‍ധിപ്പിക്കുന്നത്. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ (ഫെബ്രുവരി 3) പ്രാബല്യത്തില്‍ വരും.
പുതുക്കിയ നിരക്ക് അനുസരിച്ച് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 66 രൂപയും അമൂല്‍ താസ ലിറ്ററിന് 54 രൂപയും അമൂല്‍ പശുവിന്‍ പാല്‍ ലിറ്ററിന് 56 രൂപയും അമൂല്‍ എ2 എരുമപ്പാല്‍ ലിറ്ററിന് 70 രൂപയും ആയിരിക്കും.
ഒക്ടോബറില്‍, ഗുജറാത്ത് ഒഴികെയുള്ള എല്ലാ വിപണികളിലും ജിസിഎംഎംഎഫ് അമൂല്‍ ഗോള്‍ഡ് (ഫുള്‍ ക്രീം), എരുമപ്പാല്‍ എന്നിവയുടെ വില ലിറ്ററിന് 2 രൂപ കൂട്ടിയിരുന്നു. ആ സമയത്ത് അമൂല്‍ ഗോള്‍ഡ് ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായും 500 മില്ലി പാക്കിന്റെ വില 32 രൂപയില്‍ നിന്ന് 34 രൂപയായും വര്‍ദ്ധിപ്പിച്ചിരുന്നു. എരുമപ്പാല്‍ ലിറ്ററിന് 63 രൂപയില്‍ നിന്ന് 65 രൂപയുമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *