ന്യൂനമര്‍ദം തിങ്കളാഴ്ച്ചവരെ കനത്ത മഴ ലഭിച്ചേക്കും

ന്യൂനമര്‍ദം സംസ്ഥാനത്ത് തിങ്കളാഴ്ച (നവംബര്‍ 14) വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയതാണ് കാരണം.ന്യുനമര്‍ദ്ദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ […]

Continue Reading

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ഗവര്‍ണര്‍-സര്‍ക്കാര്‍ ഭിന്നത രൂക്ഷമാകുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള ഓര്‍ഡിനന്‍സിന്റെ തുടര്‍ നടപടികള്‍ പാര്‍ട്ടി ഇന്ന് ചര്‍ച്ച ചെയ്യും. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദവും സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയില്‍ വന്നേക്കും.

Continue Reading

IFFK 2022 ചലച്ചിത്രമേള:
ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെ

തിരുവനന്തപുരത്ത് നടക്കുന്ന 27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ( ഐ എഫ് എഫ് കെ) 9International Film Festival Of Kerala) ഡെലിഗേറ്റ് രജിസ്ട്രേഷന്‍ (Deligate registration) നവംബര്‍ 11 വെള്ളിയാഴ്ച 10-ന് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ […]

Continue Reading

വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണർ-ബിജെപി നീക്കത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകർക്കുവാൻ സംസ്ഥാന ഗവർണറുടെ നേതൃത്വത്തിൽ ഗൂഢനീക്കങ്ങൾ നടത്തുമ്പോൾ, അതിനെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ സംരക്ഷണകൺവൻഷൻ കോട്ടയത്ത് സംഘടിപ്പിച്ചു. വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗവർണർ-ബിജെപി നീക്കത്തിനെതിരെ വിദ്യാഭ്യാസ സംരക്ഷണ കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിൻ്റെ രഹസ്യ അജണ്ടകൾക്കെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോട്ടയത്ത് സാഹി ത്യ പ്രവർത്തക സഹകരണ സം ഘം ഓഡിറ്റോറിയത്തിൽ ചേർ ന്ന കൺവൻഷൻ ആഹ്വാനം ചെയ്തു. എൽ ഡി എഫ് […]

Continue Reading

താരപ്രഭാവം മാധ്യമങ്ങൾക്ക്
ചോദ്യചിഹ്നമാവുമ്പോൾ

എ. ചന്ദ്രശേഖർസ്വന്തം നിലനിൽപിന് ഇതര മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നൊരു മാധ്യമവ്യവസ്ഥയാണ് സിനിമയുടേത്. അതു കൊണ്ടുതന്നെ മാധ്യമങ്ങളും താരവ്യവസ്ഥിതിയുമായുള്ള ബന്ധം അതിലോലമായ കൊടുക്കൽവാങ്ങലുകളുടേതാണ്. സിനിമയും ഇതര മാധ്യമങ്ങളുമാ യുള്ള സംഘർഷങ്ങളെപ്പറ്റി ചില സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു വിശകലനം.സിനിമയ്ക്കൊരു സവിശേഷതയുണ്ട്. ആസ്വദിക്കാൻ പരിശീ ലനം ആവശ്യമില്ലാത്തതുകൊണ്ടും, ഏറെ ചെലവില്ലാത്തതു കൊണ്ടും സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന ബഹുജനമാധ്യമമാണത്. അത്രതന്നെ സ്വാധീനവും ഇതര കലാമേഖ കളെ നിഷ്പ്രഭമാക്കുംവിധമുള്ള ബഹുജനസ്വീകാര്യ തയും, ചലച്ചിത്രപ്രവർത്തകർക്കുമുണ്ട്. അഭിനേതാക്കൾക്കാണ് സാങ്കേതിക, നിർവഹണപ്രവർത്തകരേ അപേക്ഷിച്ച് താര സിംഹാസനങ്ങളും […]

Continue Reading

ജനപ്രിയ സൗന്ദര്യം

മുഹമ്മദ് തട്ടാചേരിജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ താളുകളിൽ നിന്ന് നമ്മൾ ഹൃദയം കൊണ്ട് വായിച്ചെടുത്ത പല സുന്ദരനോവലുകളും ചില പ്രസാധകർ പുസ്തകമാക്കി ഇറക്കുമ്പോൾ അവയ്ക്ക് വളരെ തരംതാണ രീതിയിലുള്ള രൂപഭാവങ്ങളാണ് നല്കുക. ജനപ്രിയക്കച്ചവടം കൊണ്ട് പണമുണ്ടാക്കിയ ചിലർ തന്നെയാണ് അക്കാര്യത്തിൽ മുൻപന്തിയിൽ. വളരെ മ്ലേച്ഛമായ എന്തോ ഒന്നായിട്ടാണ് അവർ പോലും അതിനെ കാണുന്നത്. വീട്ടിനകത്തേക്ക് കയറ്റാൻ കൊള്ളാത്ത തരത്തിലുള്ള കവർച്ചിത്രമൊക്കെയാണ് അവർ അതിനുവേണ്ടി ഒരുക്കുക. പുസ്തകശാലയിൽ നിന്ന് വാങ്ങാൻ തന്നെ നമ്മൾ മടിക്കും. അസാമാന്യ കഴിവുകളുള്ള ചിത്രകാരന്മാർ വരച്ചുചേർത്ത അതിമനോഹരമായ […]

Continue Reading

യോദ്ധാവ് ഒക്ടോബറില്‍ ലഭിച്ചത്
1131 രഹസ്യ വിവരങ്ങള്‍

യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ആറ് മുതല്‍ 31 വരെ 1131 പേര്‍ പൊലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി.ഇതില്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്. 144 പേരാണ് മലപ്പുറം ജില്ലയില്‍ വിവരം കൈമാറിയത്. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 പേരും ആലപ്പുഴയില്‍ നിന്ന് 76 പേരും ഇക്കാലയളവില്‍ ലഹരിക്കെതിരെ പൊലീസിന് വിവരങ്ങള്‍ കൈമാറി. വിവിധ ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ: തിരുവനന്തപുരം സിറ്റി – 54, കൊല്ലം […]

Continue Reading

ഐപിഎല് താരലേലം ഡിസംബര്ർ 23 ന് കൊച്ചിയില്‍

2023ലെ ഐപിഎല് താരലേലം ഡിസംബര്ർ 23 ന് കൊച്ചിയില്‍ നടക്കും. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായി ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ നഗരങ്ങളായ ബംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ലേലം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊച്ചിയ്ക്കു നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തവണ മെഗാലേലം നടന്നതിനാല്‍ ഇത്തവണ മിനിലേലമാണ് നടക്കുക.ഓരാ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ചുകോടി രൂപ ഉയര്‍ത്തി 95 കോടി രൂപയാക്കിയിട്ടുണ്ട്. ലേലത്തിനു മുന്‍പ് ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ഈമാസം 15ന്് മുന്‍പ് സമര്‍പ്പിക്കണമെന്ന് […]

Continue Reading

നായാട്ടും ഷേർണിയും;
ചില രാഷ്ട്രീയ വ്യാകുലതകൾ

എ.ചന്ദ്രശേഖർവ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങളും സംഘട്ടനങ്ങളുമാണല്ലോ സർഗാത്മകരചനകൾക്ക് പ്രചോദനം. അതത് സമൂഹങ്ങളിലെ വൈരുദ്ധ്യങ്ങളും വൈജാത്യങ്ങളുടെയും പശ്ചാത്തലമാണ്് ഈ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെന്നപോലെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്ന ജാതിവ്യവസ്ഥിതിയുടെ നേർക്കാഴ്ചകൾ പണ്ടെന്നത്തേതിനേക്കാൾ കൂടുതൽ വാർത്തകളിൽ മാത്രമല്ല സിനിമ പോലുള്ള ആവിഷ്‌കാര മാധ്യമങ്ങളിലും വച്ചുകെട്ടുകളില്ലാതെ തുറന്ന നിലയ്ക്ക് ചർച്ചചെയ്യപ്പെടുന്നുണ്ട്. കമൽഹാസന്റെ വിരുമാണ്ടി മുതൽ പരിയാരം പെരുമാൾ, കർണൻ വരെയുള്ള സിനിമകളിൽ ഈ ജാതിരാഷ്ട്രീയത്തിന്റെ നേർചിത്രങ്ങൾ അസാമാന്യ കയ്യടക്കത്തോടെ, സാമൂഹികധാരണയെ അസ്വസ്ഥപ്പെടുത്തുംവിധം അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്.നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും […]

Continue Reading

ഹൃദയം തൊട്ട മായ….
എങ്കിലും സിനിമയല്ലല്ലോ ജീവിതം!

അഞ്ജലി അനിൽകുമാർപ്രണവ് മോഹൻലാലിനെ നായകനാക്കി, വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹൃദയം’ യുവപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു പ്രണയകഥയാണ്. പ്രണയത്തിന്റെ പതിവു കാഴ്ചകളെ, പലപ്പോഴായി കണ്ടു പഴകിയ ഒരു പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുന്നുവെങ്കിലും മോശമല്ലാത്ത ഒരു സിനിമയാക്കി അതിനെ പരുവപ്പെടുത്താൻ സംവിധായകനായി. പ്രണയം, വിരഹം, വിവാഹം, ഗൃഹാതുരത തുടങ്ങി ഇത്തരം സിനിമകളിൽ കാലങ്ങളായി തുടർന്നു വരുന്ന പതിവുകളൊക്കെയാണ് ഹൃദയത്തിലുമുള്ളത്. എന്നാൽ കഥാപാത്രങ്ങൾക്കനുയോജ്യരായ അഭിനേതാക്കളും വിനീത് ശ്രീനിവാസനെന്ന പണിയറിയാവുന്ന സംവിധായകനും ചേരുമ്പോൾ തിരക്കഥയിലെ അത്തരം ന്യൂനതകളൊന്നും പ്രത്യക്ഷത്തിൽ പൊന്തി വരുന്നില്ല… […]

Continue Reading