ജനപ്രിയ സൗന്ദര്യം

Books


മുഹമ്മദ് തട്ടാചേരി
ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ താളുകളിൽ നിന്ന് നമ്മൾ ഹൃദയം കൊണ്ട് വായിച്ചെടുത്ത പല സുന്ദരനോവലുകളും ചില പ്രസാധകർ പുസ്തകമാക്കി ഇറക്കുമ്പോൾ അവയ്ക്ക് വളരെ തരംതാണ രീതിയിലുള്ള രൂപഭാവങ്ങളാണ് നല്കുക. ജനപ്രിയക്കച്ചവടം കൊണ്ട് പണമുണ്ടാക്കിയ ചിലർ തന്നെയാണ് അക്കാര്യത്തിൽ മുൻപന്തിയിൽ. വളരെ മ്ലേച്ഛമായ എന്തോ ഒന്നായിട്ടാണ് അവർ പോലും അതിനെ കാണുന്നത്. വീട്ടിനകത്തേക്ക് കയറ്റാൻ കൊള്ളാത്ത തരത്തിലുള്ള കവർച്ചിത്രമൊക്കെയാണ് അവർ അതിനുവേണ്ടി ഒരുക്കുക. പുസ്തകശാലയിൽ നിന്ന് വാങ്ങാൻ തന്നെ നമ്മൾ മടിക്കും. അസാമാന്യ കഴിവുകളുള്ള ചിത്രകാരന്മാർ വരച്ചുചേർത്ത അതിമനോഹരമായ ചിത്രങ്ങൾ സഹിതം ജനപ്രിയതയുടെ താളുകളിൽ നിന്ന് വായനക്കാർ നെഞ്ചേറ്റിയ സുന്ദരസാഹിത്യ സൃഷ്ടികൾക്കാണല്ലോ ഇങ്ങനെയൊരു ദുർഗതി വരുന്നത് എന്നോർത്ത് സങ്കടം തോന്നിയിട്ടുണ്ട്. ഈ ചിന്ത ഇപ്പോൾ മനസ്സിൽ വീണ്ടും ഉണർന്നുവന്നത് ഡോൺ ബുക്‌സ് ഇറക്കാൻ പോകുന്ന ഒരു ജനപ്രിയ നോവൽപ്പുസ്തകത്തിന്റെ കവർച്ചിത്രം Anil Vega FBയിൽ പോസ്റ്റ് ചെയ്തത് കണ്ടപ്പോഴാണ്. എത്ര പ്രൗഢവും സുന്ദരവുമായിട്ടാണ് അദ്ദേഹം അത് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് നോക്കൂ. ജനപ്രിയ സാഹിത്യത്തിന്റെ മനോഹാരിത ഈ വിധം ആവിഷ്‌ക്കരിക്കപ്പെട്ടു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *