2023ലെ ഐപിഎല് താരലേലം ഡിസംബര്ർ 23 ന് കൊച്ചിയില്‍ നടക്കും. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായി ബിസിസിഐയിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യന്‍ നഗരങ്ങളായ ബംഗളൂരു, ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ ലേലം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊച്ചിയ്ക്കു നറുക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തവണ മെഗാലേലം നടന്നതിനാല്‍ ഇത്തവണ മിനിലേലമാണ് നടക്കുക.
ഓരാ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ചുകോടി രൂപ ഉയര്‍ത്തി 95 കോടി രൂപയാക്കിയിട്ടുണ്ട്. ലേലത്തിനു മുന്‍പ് ഒഴിവാക്കുന്ന താരങ്ങളുടെ പട്ടിക ഈമാസം 15ന്് മുന്‍പ് സമര്‍പ്പിക്കണമെന്ന് 10 ഫ്രാഞ്ചൈസികള്‍ക്കും നിര്‍ദേശം നല്കിയിയിട്ടുണ്ട്

