റെയിൽവേ ട്രാക്കിൽ വീഡിയോ ഷൂട്ട് ഡൽഹിയിൽ ട്രെയിനിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

രാജ്യതലസ്ഥാനത്തെ കാന്തി നഗർ ഫ്‌ളൈ ഓവറിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുവാക്കൾ ട്രെയിനിടിച്ച്‌ മരിച്ചുവെന്ന് ഡൽഹി പോലീസ് അറിയിച്ചു. ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ വാൻഷ് ശർമ്മ (23), സെയിൽസ്മാൻ മോനു (20) എന്നിവരാണ് മരിച്ചത്. ഇരുവരും ഡൽഹിയിലെ കാന്തി നഗർ എക്സ്റ്റൻഷനിൽ നിന്നുള്ളവരാണ്. ഫെബ്രുവരി 22നാണ് സംഭവം നടന്നതെന്നും ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷനിലെ ഷഹ്‌ദാര പോലീസ് സ്‌റ്റേഷനിൽ വൈകിട്ട് 4.35ഓടെയാണ് വിവരം ലഭിച്ചതെന്നും പോലീസ് പറഞ്ഞു. തുടർന്ന് പോലീസ് […]

Continue Reading

കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കുത്തി പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങല്‍ പനവേലിപ്പറമ്പില്‍ രമ്യാ നിവാസില്‍ രശ്മിക്കാണ് (22) കുത്തേറ്റത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.ഭര്‍ത്താവ് ശരത് ബാബു ഭാര്യയെ വീട്ടില്‍ നിന്നും വിളിച്ചിറക്കിയ ശേഷം കയ്യിലുണ്ടായിരുന്ന ഉളി പോലുള്ളആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവര്‍ക്ക് അഞ്ചും,രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. ആക്രമണത്തിനുശേഷം പ്രതിയായ ശരത് ബാബു ഓടി രക്ഷപ്പെട്ടു.നിലവിളികേട്ട നാട്ടുകാരാണ് രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ രശ്മി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ […]

Continue Reading

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ തൃശൂരില്‍ അറസ്റ്റില്‍. മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള നീരജ്, പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു എന്നിവരാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആറിലും എട്ടിലും പഠിക്കുന്ന രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇവരെ അന്തിക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. പതിനൊന്നും പതിമൂന്നും വയസുളള പെണ്‍കുട്ടികളെയാണ് പ്രണയം നടിച്ച് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇവരെ പുലാമ്പുഴ കടവിലുള്ള നീരജിന്റെ വീട്ടില്‍ കൊണ്ടു വന്നാണ് പ്രതികള്‍ പീഡിപ്പിച്ചതെന്ന് […]

Continue Reading

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചു; ഭാര്യ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ആത്മഹത്യ ചെയ്തു. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടില്‍ സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സുകുമാരന്‍ ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് സംഭവം. ജോലിക്കാരി എത്തിയപ്പോള്‍ മിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും സുകുമാരനെ കഴുത്തറുത്ത നിലയിലും കാണുകയായിരുന്നു. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കുളമാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി സുകുമാരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ ഏറെ നാളുകളായി കിടപ്പിലായിരുന്നു. സുകുമാരനും മിനിയും ഒറ്റയ്ക്കായിരുന്നു താമസംസുകുമാരന്റെ […]

Continue Reading

ദുരിതാശ്വാസനിധി തട്ടിപ്പ്; സംസ്ഥാനവ്യാപകമായി വിജിലന്‍സ് പരിശോധന

സംസ്ഥാന വ്യാപകമായി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനഹയര്‍ കൈപ്പറ്റുന്നുവെന്ന ആരോപണത്തെ്തതുടര്‍ന്നാണ് പരിശോധനജില്ലാ കളക്ടറേറ്റുകളിലും സിഎംഡിആര്‍എഫ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാര്‍ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നാണ് ആരോപണം. ഏജന്റുമാര്‍ മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകളിലെ രേഖകള്‍ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഇത്തരക്കാര്‍ പണം തട്ടുന്നു. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നതായും കണ്ടെത്തി.ഇത്തരം അപേക്ഷകളില്‍ അര്‍ഹരായ വ്യക്തിയുടെ പേരിനൊപ്പം […]

Continue Reading

വീട്ടമ്മയെ തലക്കടിച്ച് കൊന്ന മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

എനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ. അക്രമി സംഘത്തിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളാണുള്ളത്.ഇവരിൽ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനാണ് സംഘം മാരകായുധങ്ങളുമായി സുജാതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണം.സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിൽ […]

Continue Reading

മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ

മഞ്ജു വാര്യ‍ർ സാക്ഷി വിസ്താരത്തിനായി വിചാരണക്കോടതിയിൽ ഹാജരായി. നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാര്യ‍ർ വിചാരണക്കോടതിയിൽ ഹാജരായി. പ്രോസിക്യൂഷന്‍റെ രണ്ടാംഘട്ട വിചാരണയ്ക്ക് വേണ്ടിയാണ് മഞ്ജു കോടതിയിലെത്തിയത്. ഡിജിറ്റൽ തെളിവിന്‍റെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയുന്നതിന് വേണ്ടിയാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് മഞ്ജുവിനെ വിസ്തരിക്കുന്നത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. 

Continue Reading

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ശ്രമം; മൂന്നുപേര്‍ അറസ്റ്റില്‍

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ തിരുവനന്തപുരത്ത് പിടിയില്‍. വക്കം നിലയ്ക്കാമുക്ക് ഇടി വീണ വിള വീട്ടില്‍ ജയന്‍ (47), വിതുര ആനപ്പാറ തുളസി വിലാസം വീട്ടില്‍ വിജിത്ത് (37), ഒറ്റൂര്‍ വെയിലൂര്‍ മനീഷ് ഭവനില്‍ മനീഷ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടില്‍ വിഷ്ണുവിനെ (30) നിലയ്ക്കാമുക്കിന് സമീപം തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വിഷ്ണുവിന്റെ അമ്മയെ അസഭ്യം പറഞ്ഞതും ഭീഷണപ്പെടുത്തിയതും […]

Continue Reading

വ്യാജ ലോട്ടറി രണ്ട് പേര്‍ പിടിയില്‍

സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ കളര്‍ പ്രിന്റുമായി എത്തി, പണം തട്ടാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. വ്യാജ ലോട്ടറി ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ ആറ്റിങ്ങലില്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്‍റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. […]

Continue Reading

ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം […]

Continue Reading